കോ​ട​തി ഭാ​ഷ ല​ളി​ത​മാ​ക്ക​ണം: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ
Saturday, September 25, 2021 12:50 AM IST
തൃ​ശൂ​ർ: കോ​ട​തി​ക​ളി​ലെ നീ​തി നി​ർ​വ​ഹ​ണ ന​ട​പ​ടി​ക​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കു മ​ന​സി​ലാ​വു​ന്ന രീ​തി​യി​ൽ ല​ളി​ത​മാ​ക്ക​ണ​മെ​ന്നും നീ​തി നി​ർ​വ​ഹ​ണ​ത്തി​നു ത​ദ്ദേ​ശീ​യ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സ് അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​യാ​യ കേ​ര​ള ലോ​യേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള ലോ​യേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി റാ​ഫേ​ൽ അ​ധ്യ​ക്ഷ​നാ​യി. കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാൻ എം.പി. പോ​ളി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. കു​രി​യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കേ​ര​ള ലോ​യേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു.