കൊ​ര​ട്ടിയി​ൽ വ​ഴി​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ലെ​ന്നു വ്യാ​പ​ക പ​രാ​തി
Saturday, July 24, 2021 12:47 AM IST
കൊ​ര​ട്ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ർ​ഡു​ക​ളി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വ​ഴി​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക പ​രാ​തി. ആ​ഴ്ച​ക​ളോ​ള​മാ​യി വാ​ർ​ഡ് മെ​മ്പ​ർ​മാ​രെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നാ​ണു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും നി​ല​വി​ലു​ള്ള​വ​രെ തു​ട​രാ​നോ പു​തി​യ ക​രാ​റു​കാ​രെ ക​ണ്ടെ​ത്താ​നാോ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണു സൂ​ച​ന. തെ​രു​വുവി​ള​ക്ക് തെ​ളി​യാ​ത്ത വി​ഷ​യം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടും കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ൽ ഇ​ല്ലെ​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.
കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഇ​ട​വ​ഴി​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​മാ​യി മാ​റി​യി​രി​ക്കുക​യാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.