പ്രാ​ദേ​ശി​ക കേ​ന്ദ്രം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​ക്ക്
Tuesday, June 15, 2021 12:55 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തൃ​ശൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​ദേ​ശി​ക കേ​ന്ദ്രം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. തൃ​ശൂ​രി​ൽ 1996 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റീ​ജി​യ​ണ​ൽ സെ​ന്‍റ​ർ ആ​ണ് കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വ​ത്തി​ന്‍റെ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ തൃ​ശൂ​രി​ൽ പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ൽ ഉ​ള്ള കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ലാ​ണ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന വാ​ട​ക​യു​ടെ പേ​രി​ലാ​ണ് തൃ​ശൂ​രി​ൽ നി​ന്ന് റീ​ജി​യ​ണ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​റ്റു​ന്ന​ത്. ഈ ​മാ​സം ചേ​രു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്.