സദാനന്ദന്‍റെ ചിത്രങ്ങൾ ഹൈദരാബാദിലേക്ക്
Saturday, June 5, 2021 12:36 AM IST
വ​ട​ക്കാ​ഞ്ചേ​രി: സ​ദ​ൻ എ​ന്ന വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ സ​ദാ​ന​ന്ദ​ൻ (50) മ​ച്ചാ​ടി​ന്‍റെ ക​ര​വി​രു​തി​ൽ ഒ​രു​ങ്ങി​യ ഭീ​മ​ൻ ചി​ത്ര​ങ്ങ​ൾ ഹൈ​ദ​രാ​ബാ​ദി​ലെ പ്രൈ​വ​റ്റ് മ്യൂ​സി​യ​ത്തി​ലേ​ക്കു യാ​ത്ര​ക്കു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.
അ​ക്രി​ലി​ക് പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച് ക്നൈ​ഫ് ( ക​ത്തി) ആ​ർ​ട്ടി​ലാ​ണ് വേ​റി​ട്ട ചി​ത്ര​ര​ച​ന. ബ്യൂ​ഗി​ൾ, ഗി​ത്താ​ർ, സി​ത്താ​ർ, വ​യ​ലി​ൻ, ഡ്രം​സ്, ഹാ​ർ​മോ​ണി​യം എ​ന്നി​ങ്ങ​നെ മ്യൂ​സി​ക്ക​ൽ ഇ​ൻ​സ്ട്ര​മെ​ന്‍റ്സ് ആ​ണ് വ​ര​ക​ളി​ൽ കൂ​ടു​ത​ലും. എട്ട​ടി ഉ​യ​ര​വും നാല​ടി വീ​തി​യു​മു​ള്ള ഒ​ന്പ​തു ചി​ത്ര​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. പു​റം നാ​ടു​ക​ളി​ൽ സ​ദ​ന്‍റെ ചി​ത്ര​ങ്ങ​ൾ​ക്കു ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. പെ​ൻ​സി​ൽ ഡ്രോ​യിം​ഗി​ലും മ​റ്റു​മൊ​ക്കെ ഈ ​ക​ലാ​കാ​ര​ൻ മി​ക​വി​ന്‍റെ പ്ര​തീ​ക​മാ​ണ്. ഛായാ​ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​ന്ന​തി​ലും പ്ര​ത്യേ​ക ക​ഴി​വു​ണ്ട് ഇ​ദ്ദേ​ഹ​ത്തി​ന്. കൂ​ട്ടു​കാ​രു​ടെ​യും പ്ര​മു​ഖ​രു​ടെ​യു​മൊ​ക്കെ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ വ​ര​ച്ചെ​ടു​ത്തു ഇ​തി​ന​കം.​ലോ​ക്ഡൗ​ണി​നു മു​ന്പ് മ​ദ്രാ​സ്, ബാം​ഗ്ലൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​വാ​ഹ വാ​ർ​ഷി​ക​ങ്ങ​ൾ​ക്കു ന​ൽ​കാ​ൻ സാ​രി​യി​ലുംു, മ​റ്റു തു​ണി​ക​ളി​ലും പോ​ർ​ട്ട​റേ​റ്റ് ചി​ത്ര​ങ്ങ​ൾ ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് വ​ര​ച്ചു ന​ൽ​കി​യി​രു​ന്ന​താ​യും സ​ദാ​ന​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. ക​ത്തി കൊ​ണ്ട് വ​ര​ക്കു​ന്ന ജീ​വ​ൻ തു​ടി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ മു​ന്പും ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. സ​ദ​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ളും​ വ​ലി​യ​കൗ​തു​ക​മാ​വു​ക​യാ​ണ്.