ആ​റ്റ​പ്പി​ള്ളി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ൽ ഗ​ർ​ത്തം
Saturday, June 5, 2021 12:36 AM IST
ന​ന്തിപു​ലം: ആ​റ്റ​പ്പി​ള്ളി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു.
എ​ട്ട​ടി​യി​ലേ​റെ താ​ഴ്ച​യി​ലു​ള്ള ഗ​ർ​ത്ത​മാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇന്ന ലെയാ​ണ് സം​ഭ​വം. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള റോ​ഡി​ലാ​ണ് ഗ​ർ​ത്തം. അ​ടി​ത്ത​ട്ടി​ലെ മ​ണ്ണി​ടി​ഞ്ഞു പോ​യ​താ​ണ് ഗ​ർ​ത്തം രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം. രാ​ത്രി വൈ​കി​യും റോ​ഡ് ഇ​ടി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. റോ​ഡ് അ​ട​ച്ചു​കെ​ട്ടി അ​ധി​കൃ​ത​ർ ഗ​താ​ഗ​തം നി​രോ​ധി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ.​ ര​ഞ്ജി​ത്ത്, മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി, ബി​ഡി​ഒ അ​ജ​യ​ഘോ​ഷ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ച്ച​ത്.​ഏ​ക​ദേ​ശം ര​ണ്ടുവ​ർ​ഷ​ത്തോ​ളം മു​ന്പാ​ണ് റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്.