വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി ഉ​ഗാ​ണ്ട​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Friday, June 4, 2021 10:22 PM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ യു​വാ​വ് ആ​ഫ്രി​ക്ക​യി​ലെ ഉ​ഗാ​ണ്ട​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യി വീ​ട്ടു​കാ​ർ​ക്ക് വി​വ​രം ല​ഭി​ച്ചു. വെ​ള്ളി​ക്കു​ള​ങ്ങ​ര അ​ന്പ​ല​ത്ത​റ ദേ​ശ​ത്ത് വൈ​കു​ണ്ഡാ​പു​രം വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ പ്ര​ദീ​പാ(42)​ണ് മ​രി​ച്ച​ത്.

ഒ​ന്പ​തു​വ​ർ​ഷ​ത്തോ​ള​മാ​യി ഉ​ഗാ​ണ്ട​യി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന പ്ര​ദീ​പ് മൂ​ന്നു​വ​ർ​ഷം മു​ന്പാ​ണ് നാ​ട്ടി​ൽ വ​ന്നു​പോ​യ​ത്. വീ​ണ്ടും അ​വ​ധി​ക്കു വ​രാ​നി​രി​ക്കെ​യാ​ണ് മ​ര​ണം. മൃ​ത​ദേ​ഹം ഉ​ഗാ​ണ്ട​യി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ൾ: അ​ഖി​ൽ, അ​ശ്വ​തി.