ന​ന്പ്യാ​ങ്കാ​വ്-​ആ​ന​ന്ദ​പു​രം റോ​ഡി​ൽ വീ​ണ്ടും കാ​ന നി​ർ​മാ​ണം
Thursday, May 6, 2021 12:38 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ ഒ​ന്പ​താം വാ​ർ​ഡി​ൽ ന​ന്പ്യാ​ങ്കാ​വ്-​ആ​ന​ന്ദ​പു​രം റോ​ഡി​ൽ ചേ​രാ​ക്ക​മൂ​ല മു​ത​ൽ കോ​ൾ ക​ർ​ഷ​ക സം​ഘം ഓ​ഫീ​സ് വ​രെ​യു​ള്ള ഭാ​ഗ​ത്ത് എ​സ്റ്റി​മേ​റ്റ് പ്ര​കാ​ര​മു​ള്ള കാ​ന നി​ർ​മാ​ണം ന​ട​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് കാ​ന നി​ർ​മാ​ണം വീ​ണ്ടും ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണു കാ​ന നി​ർ​മി​ച്ച​ത്. ഇ​ത്തി​ക്കു​ളം റോ​ഡി​ൽ അ​ഞ്ചു മീ​റ്റ​റി​ൽ ക​ൾ​വ​ർ​ട്ട​ട​ക്കം 260 മീ​റ്റ​റി​ൽ കാ​ന നി​ർ​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ കു​റ​ച്ച് ദൂ​രം മാ​ത്രം കാ​ന നി​ർ​മി​ക്കു​ക​യും ബാ​ക്കി​യു​ള്ള ഭാ​ഗ​ത്ത് ഐ​റി​ഷ് ഡ്രൈ​യി​നു​മാ​ണു നി​ർ​മി​ച്ച​ത്. ക​ൾ​വ​ർ​ട്ടും നി​ർ​മി​ച്ചി​ല്ല. ഇ​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ ന​ഗ​ര​സ​ഭ​യ്ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സോ​ണി​യ​ഗി​രി, ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജെ​യ്സ​ണ്‍ പാ​റേ​ക്കാ​ട​ൻ എ​ന്നി​വ​രും ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഐ​റി​ഷ് ഡ്രൈ​യി​ൻ പൊ​ളി​ച്ച് കാ​ന നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്.