മ​നോ​ഹ​ര​നും കുടുംബത്തിനുമുള്ള സ്നേഹത്തണലിനു ശിലയിട്ടു
Thursday, May 6, 2021 12:38 AM IST
മാ​ള: മാ​ള​പ​ള്ളി​പ്പു​റം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ജ​നോ​പകാ​ര പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ "സ്നേ​ഹ​ത്ത​ണ​ൽ' ഭ​വ​ന നി​ർ​മാ​ണ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ള​പ​ള്ളി​പ്പു​റം ചെ​ട്ടി​യി​ട്ടി​ൽ മ​നോ​ഹ​ര​ൻ - ഉ​മാ​ദേ​വി ദ​ന്പ​തി​ക​ൾ​ക്കാ​യി പ​ണി​തു​കൊ​ടു​ക്കു​ന്ന ഭ​വ​ന​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ നി​യു​ക്ത കൊ​ടു​ങ്ങ​ല്ലൂ​ർ എം​എ​ൽ​എ വി.​ആ​ർ. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം.​എ​ൻ. സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​ആ​ർ. മു​രു​ക​ൻ സ്വാ​ഗ​ത​വുംു ര​ണ്ടാം വാ​ർ​ഡ് മെ​ന്പ​റും ട്ര​സ്റ്റ് അം​ഗ​വു​മാ​യ വ​ർ​ഗീ​സ് കാ​ഞ്ഞൂ​ത്ത​റ ന​ന്ദി​യും പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ട്ര​സ്റ്റി​ക​ളാ​യ രേ​ഖ, വി​പി​ന​ൻ, ഹ​രി, രാ​ഹു​ൽ, ലി​ജോ പ്ലാ​ക്ക​ൽ, മ​റ്റു അ​ഭ്യു​ദ​യ​കാ​ഷി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
മാ​ള​പ​ള്ളി​പ്പു​റം പ​ള്ളി​ജം​ഗ്ഷ​നി​ൽ നി​ന്നും ക​ള​രി​ക്ക​ൽ അ​ന്പ​ല​ത്തി​ലേ​ക്കു​ള്ള മെ​യി​ൻ റോ​ഡി​ൽ 2.75 സെ​ന്‍റ് പു​ര​യി​ട​ത്തി​നു​ള്ളി​ലെ ചെ​റു​ക​ട​യോ​ട് ചേ​ർ​ന്ന ഒ​റ്റ​മു​റി വീ​ട്ടി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ത്യ രോ​ഗി​ക​ളാ​യി ക​ഴി​യു​ന്ന ദ​ന്പ​തി​ക​ൾ​ക്കു മ​ക്ക​ളി​ല്ല. ഇ​വ​രു​ടെ ഒ​റ്റ​മു​റി വീ​ട് കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ദു​ർ​ബ​ല​മാ​യി ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​യി​രു​ന്നു. ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക​ളി​ൽ പ​ല​തി​ലും അ​പേ​ക്ഷി​ച്ചെ​ങ്കി​ലും മൂ​ന്നു സെ​ന്‍റ് സ്ഥ​ലം ഇ​ല്ലാ​ത്തതി​നാ​ൽ തി​ര​സ്ക​രി​ക്ക​പ്പെ​ടു​ക​യായി​രു​ന്നു.
ഈ ​സ​ങ്ക​ടാ​വ​സ്ഥ​യി​ലാ​ണു പ്രാ​രം​ഭ​ദ​ശ​യി​ലാ​ണെ​ങ്കി ലും ​മാ​ള​പ​ള്ളി​പ്പു​റം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഈ ​വ​ലി​യ ദൗ​ത്യം ഏ​റ്റെ​ടു ക്കാ​ൻ ത​യാ​റാ​യ​ത്. ക​ര​യു​ന്ന​വ​രു​ടെ ക​ണ്ണീ​രൊ​പ്പാൻ ​ജാ​തി​മ​ത ഭേ​ദ​മി​ല്ലാ​തെ എ​ന്നും ഒ​രു​മി​ച്ചു​നി​ന്നി​ട്ടു​ള്ള പ​രി​സ​രവാ​സിക​ളുടേ​യും ന​ന്മ​വ​റ്റാ​ത്ത സു​മ​ന​സു​ക​ളു​ടേ​യും ക​നി​വി​ലാ​ണു ട്ര​സ്റ്റി​ന്‍റെ പ്ര​തീ​ക്ഷ.
ട്ര​സ്റ്റി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ: Current A/C no. 3113201000167. IFSC- CNRB 0008555,Canara Bank, Mala