അ​ലി​വും സ്നേ​ഹ​വും പ​ങ്കു​വച്ച് ആ​ഗ്ന​സ് അ​ങ്ക​ണ​വാ​ടി​യു​ടെ പ​ടി​യി​റ​ങ്ങി
Thursday, May 6, 2021 12:38 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​രു​ണ്യ​ത്തി​ന്‍റെ കൈ​താ​ങ്ങു​മാ​യി കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ വീ​ടു​ക​ളി​ലേ​ക്കു പ​ച്ച​ക്ക​റി കി​റ്റു​ക​ൾ ന​ൽ​കി​യാ​യി​രു​ന്നു അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​റു​ടെ വി​ര​മി​ക്ക​ൽ ച​ട​ങ്ങ്. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ 35-ാം വാ​ർ​ഡി​ലെ 32-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യി​ലെ ഹെ​ൽ​പ്പ​റാ​യ ആ​ഗ്ന​സ് പോ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ച്ച​ത്. പൊ​റ​ത്തി​ശേ​രി പി​ടി​യ​ത്ത് വീ​ട്ടി​ൽ പോ​ൾ ഭാ​ര്യ ആ​ഗ്ന​സ് 14 വ​ർ​ഷ​ത്തോ​ള​മാ​യി അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ഹെ​ൽ​പ്പ​റാ​യി​രു​ന്നു. 10 വ​ർ​ഷം ത​ളി​യ​ക്കോ​ണം 39-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യി​ലും അ​വ​സാ​ന നാ​ലു വ​ർ​ഷം 32-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യി​ലു​മാ​ണു സേ​വ​നം ചെ​യ്ത​ത്. ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം മാ​റ്റി വ​ച്ചു വി​ര​മി​ക്കു​ന്പോ​ൾ ത​നി​ക്കു​ല​ഭി​ക്കു​ന്ന തു​ക മു​ഴു​വ​ൻ കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും ക്വാ​റ​ന്‍റൈ​നി​ൽ ഇ​രി​ക്കു​ന്ന​വ​രു​ടേ​യും വീ​ടു​ക​ളി​ലേ​ക്കു പ​ച്ച​ക്ക​റി കി​റ്റു​ക​ൾ വാ​ങ്ങി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ത്ത​രം വീ​ടു​ക​ളി​ലേ​ക്കു​ള്ള കി​റ്റു​ക​ൾ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സി.​സി. ഷി​ബി​ന് ആ​ഗ്ന​സ് കൈ​മാ​റി.