200 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Thursday, May 6, 2021 12:36 AM IST
ക​ല്ലൂ​ർ : മാ​വി​ൻ​ചു​വ​ടി​ൽ നി​ന്ന് 200 ലി​റ്റ​ർ വാ​ഷ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.​ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ക​ല്ലൂ​ർ മു​ട്ട​ത്ത് നി​ർ​മ്മ​ൽ, ആ​ദൂ​ർ ചു​ള്ളി​പ്പ​റ​ന്പി​ൽ സെ​റി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ട​തു​ക​ര ക​നാ​ലി​നോ​ട് ചേ​ർ​ന്ന് പ്ലാ​സ്റ്റി​ക് വീ​പ്പ​യി​ലാ​ണ് ഇ​വ​ർ വാ​ഷ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.​
നി​ർ​മ​ലി​ന്‍റെ വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​ടി​കൂ​ടി​യ വാ​ഷ് സം​ഘം ന​ശി​പ്പി​ച്ചു.
എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​സ്. ഷി​ബു, ടി.​ജി. മോ​ഹ​ന​ൻ, ഒ.​എ​സ്. സ​തീ​ഷ്, ഇ​രി​ങ്ങാ​ല​ക്കു​ട റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​എ​ൻ. സു​രേ​ഷ്, കെ.​എ​ൽ.​ റാ​ഫേ​ൽ, ശാ​ലി​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.