പാ​ല​സ് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്നു, പൈ​പ്പി​ടാ​ൻ
Thursday, May 6, 2021 12:36 AM IST
തൃ​ശൂ​ർ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള മി​നി ലോക്ക്ഡൗ​ണി​നി​ടെ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ക്കു​ന്നു. പാ​ല​സ് റോ​ഡി​ൽ പാ​റ​മേ​ക്കാ​വ് ജം​ഗ്ഷ​ന​രി​കി​ലാ​ണ് പു​തി​യ വെ​ട്ടി​പ്പൊ​ളി​ക്ക​ൽ. പാ​ല​സ് റോ​ഡി​ൽ​നി​ന്ന് സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്, സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ റോ​ഡു​ക​ളി​ലേ​ക്കു തി​രി​യു​ന്ന ജം​ഗ്ഷ​നി​ലാ​ണ് റോ​ഡ് പൊ​ളി​ക്കു​ന്ന​ത്. ര​ണ്ടു ഹി​റ്റാ​ച്ചി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണു റോ​ഡി​ൽ കു​ഴി​യെ​ടു​ക്കു​ന്ന​ത്.

അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൈ​പ്പും വാ​ൽ​വും സ്ഥാ​പി​ക്കു​ന്ന​തി​നാ​ണു റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​ത്. അ​മൃ​ത് പ​ദ്ധ​തി​യു​ടെ പ​ണി​ക​ൾ ര​ണ്ടു വ​ർ​ഷ​മാ​യി​ട്ടും പൂ​ർ​ത്തി​യാ​കാ​തെ തു​ട​രു​ക​യാ​ണ്. പ​ദ്ധ​തി വ​ന്നി​ട്ടും ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം മി​ക്ക​പ്പോ​ഴും അ​വ​താ​ള​ത്തി​ലാ​ണ്. കൂ​ടു​ത​ൽ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൈ​പ്പ് ക​ണ​ക‌്ഷ​ൻ ന​ൽ​കി​യ​താ​ണ് കാ​ര​ണ​മെ​ന്നാ​ണു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

ദി​വാ​ൻ​ജി​മൂ​ല- പോ​സ്റ്റോ​ഫീ​സ് റോ​ഡ് ജം​ഗ്ഷ​ൻ മു​ത​ൽ കൊ​ക്കാ​ലെ വ​രെ​യു​ള്ള റോ​ഡ് ടൈ​ൽ വി​രി​ക്കു​ന്ന​തി​നാ​യി അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ശ​ക്ത​ൻ ന​ഗ​റി​ൽ​നി​ന്നു കെഎസ്ആ​ർ​ടി​സി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ബൈ​പാ​സ് റോ​ഡും അ​ട​ച്ചു.