ക​ളി​മ​ണ്ണ് ക​ട​ത്തി​നൊ​പ്പം മ​ദ്യക്കട​ത്തും: നാ​ലം​ഗ സം​ഘം അ​റ​സ്റ്റി​ൽ
Thursday, May 6, 2021 12:36 AM IST
ഒല്ലൂർ: ടോ​റ​സ് ലോ​റി​യി​ലും കാ​റി​ലും ക​ട​ത്തു​ക​യാ​യി​രു​ന്ന 200 ലി​റ്റ​ർ വ്യാ​ജ മ​ദ്യം തൃ​ശൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ഹ​രി​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു നാ​ലുപേ​ർ അ​റ​സ്റ്റി​ൽ.
തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ നെന്മണി​ക്ക​ര ചി​റ്റി​ശേ​രി ന​ടു​വി​ൽ വീ​ട്ടിൽ ധ​നേ​ഷ് (32), എ​റ​വ​ക്കാ​ട് ക​ണ്ണം​കു​ളം വീ​ട്ടി​ൽ സ​തീ​ഷ് സ​ത്യ​ൻ (31), നെന്മണി​ക്ക​ര സ്വ​ദേ​ശി അ​ച്ചു (25), ക​ല്ലൂ​ർ പു​ല്ലു​കു​ത്തി കു​രു​താ​ളി കു​ന്നേ​ൽ സ​ഞ്ജ​യ്കു​മാ​ർ (31)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ആ​കെ 214 കു​പ്പി​ക​ളി​ലാ​യി ക​ട​ത്തി​യ ക​ർ​ണാ​ടക​ മ​ദ്യ​മാ​ണു പി​ടി​കൂ​ടി​യ​ത്. ബാം​ഗളൂരുവിൽ നി​ന്നും ചി​റ്റി​ശേ​രി ഓ​ട്ടു ക​ന്പ​നി​ക​ൾ​ക്കു ക​ളി​മ​ണ്ണ് ക​ട​ത്തു​ന്ന ടോ​റ​സ് ലോ​റി​യി​ൽ മ​ണ്ണി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യാ​ണു മ​ദ്യം എ​ത്തി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്നു വി​ല്പ​ന​ക്കാ​യി സ്വി​ഫ്റ്റ് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 69 കു​പ്പി ക​ർ​ണാ​ട​ക മ​ദ്യം മ​ര​ത്താ​ക്ക​ര​യിൽ വ​ച്ചു തൃ​ശൂർ എ​ക്സൈ​സ് റേ​ഞ്ച് സം​ഘം പി​ടി​കൂ​ടി. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് ചി​റ്റി​ശേ​രി​യി​ൽ ഓ​ട്ടു ക​ന്പ​നി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടോ​റ​സ് ലോ​റി​യി​ൽ നി​ന്നും 145 കു​പ്പി മ​ദ്യ​വും പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.
ക​ർ​ണാ​ട​ക​യി​ൽ നി​ന്നും 350 രൂ​പ​യ്ക്ക് വാ​ങ്ങി​ക്കു​ന്ന മ​ദ്യം 2500 മു​ത​ൽ 3000രൂ​പ വ​രെ ഈ​ടാ​ക്കി​യാ​ണ് ഇ​വി​ടെ വി​റ്റി​രു​ന്ന​ത്. ലോ​ക്ക് ഡൗ​ണാ​യ​തി​നാ​ൽ മ​ദ്യ​ത്തി​ന് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണെ​ന്ന​താ​ണു പ്ര​തി​ക​ൾ മ​ദ്യ​ക്ക​ട​ത്തി​ലേ​ക്കു തി​രി​യാ​ൻ പ്രേ​ര​ണ​യാ​യ​ത്.
ക​ഴി​ഞ്ഞ ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്തും പ്ര​തി​ക​ൾ ഇ​ത്ത​ര​ത്തി​ൽ മ​ദ്യം ക​ട​ത്തി​യി​രു​ന്നു. കൊ​ണ്ടു​വ​രു​ന്ന മ​ദ്യം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചെ​ല​വാ​ക്കി അ​ടു​ത്ത ലോ​ഡ് എ​ടു​ക്കാ​ൻ പോ​കു​ന്ന​താ​ണു പ്ര​തി​ക​ളു​ടെ രീ​തി.
ക​ളി​മ​ണ്ണ് ക​യ​റ്റി​യ ലോ​റി​ക​ളി​ൽ എ​ക്സൈ​സി​ന് പ​രി​ശോ​ധി​ച്ചാ​ൽ പോ​ലും ക​ണ്ടെ​ത്താ​ൻ പ​റ്റാ​ത്ത രീ​തി​യി​ൽ കു​പ്പി​ക​ൾ പെ​ട്ടി​യി​ൽ ആ​ക്കി നി​ര​ത്തി​വ​ച്ചു അ​തി​നു മു​ക​ളി​ലൂ​ടെ ടാ​ർ​പ്പാ​യ ഇ​ട്ടു അ​തി​നു മു​ക​ളി​ലാ​യാ​ണ് ക​ളി​മ​ണ്ണ് നി​റ​ച്ചി​രു​ന്ന​ത്.
തൃ​ശൂർ എ​ക്സൈ​സ് റേ​ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​യു. ഹ​രീ​ഷ്, സ​ജീ​വ്, സു​നി​ൽ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ടീം ​അം​ഗ​ങ്ങ​ൾ ആ​യ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സ​തീ​ഷ് കു​മാ​ർ, കൃ​ഷ്ണ​പ്ര​സാ​ദ്, ടി.​ആ​ർ. സു​നി​ൽ, എം.​ജി. ഷാ​ജു, റേ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​നോ​ജ്, സ​നീ​ഷ്കു​മാ​ർ, ബി​ബി​ൻ ചാ​ക്കോ, ശ്രീ​രാ​ഗ് എ​ന്നി​വ​രാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.