തൃ​ശൂ​ർ മൃ​ഗ​ശാ​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്ന്
Thursday, May 6, 2021 12:36 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഹൈ​ദ​രാ​ബാ​ദ് മൃ​ഗ​ശാ​ല​യി​ൽ സിം​ഹ​ങ്ങ​ൾ​ക്കു കോ​വി​ഡ് ബാ​ധി​ച്ച വാ​ർ​ത്ത​ക​ൾ പു​റ​ത്തു വ​രു​ന്പോ​ൾ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള മൃ​ഗ​ശാ​ല​ക​ൾ ക​രു​ത​ൽ ജാ​ഗ്ര​താ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​. തൃ​ശൂ​ർ മൃ​ഗ​ശാ​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ന്നു​മി​ല്ലെ​ന്നും രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച അ​ന്നു​മു​ത​ൽ തൃ​ശൂ​ർ മൃ​ഗ​ശാ​ല​യി​ൽ എ​ല്ലാ ക​രു​ത​ൽ ന​ട​പ​ടി​ക​ളും തു​ട​രു​ന്നു​ണ്ടെ​ന്നും തൃ​ശൂ​ർ മൃ​ഗ​ശാ​ല സൂ​പ്ര​ണ്ട് രാ​ജേ​ഷ് അ​റി​യി​ച്ചു.
മൃ​ഗ​ശാ​ല കോ​ന്പൗ​ണ്ടി​ലും ജ​ന​ങ്ങ​ൾ ക​ട​ന്നു​വ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ലും കൂ​ടു​ക​ളു​ടെ സ​മീ​പ​ത്തു​മെ​ല്ലാം അ​ണു​ന​ശീ​ക​ര​ണം പ​തി​വാ​യി ന​ട​ത്താ​റു​ണ്ട്. മൃ​ഗ​ങ്ങ​ളു​ടെ കൂ​ടു​ക​ൾ ദി​വ​സേ​ന ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യും ഇ​ട​യ്ക്കി​ട​യ്ക്ക് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.
മൃ​ഗ​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ല്ലാം​ത​ന്നെ പൊ​ട്ടാ​സ്യം പെ​ർ​മാം​ഗ​നേ​റ്റ് ലാ​യ​നി​യി​ൽ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണു ന​ൽ​കു​ന്ന​ത്.
രോ​ഗ​ബാ​ധ​യേ​ൽ​ക്കാ​തി​രി​ക്കാ​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സെ​ൻ​ട്ര​ൽ സൂ ​അ​ഥോ​റി​റ്റി രാ​ജ്യ​ത്തെ വി​വി​ധ മൃ​ഗ​ശാ​ല​ക​ൾ​ക്കു തു​ട​ർ​ച്ച​യാ​യി ന​ൽ​കു​ന്നു​ണ്ട്. തൃശൂ​ർ മൃ​ഗ​ശാ​ല​യി​ൽ ഇ​പ്പോ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്നി​ല്ല.