കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ച​തി​നു ജി​ല്ല​യി​ൽ 143 കേ​സു​ക​ൾ; 148 അ​റ​സ്റ്റ്
Thursday, May 6, 2021 12:36 AM IST
തൃ​ശൂ​ർ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ൽ ഇ​ന്ന​ലെ തൃ​ശൂ​ർ സി​റ്റി, റൂ​റ​ൽ പ​രി​ധി​ക​ളി​ലാ​യി 143 കേ​സു​ക​ളെ​ടു​ത്തു.
സി​റ്റി​യി​ൽ 127 കേ​സു​ക​ളും റൂ​റ​ൽ പ​രി​ധി​യി​ൽ 16 കേ​സു​ക​ളു​മാ​ണെ​ടു​ത്ത​ത്. സി​റ്റി​യി​ൽ 125 പേ​രും റൂ​റ​ലി​ൽ 23 പേ​രും അ​റ​സ്റ്റി​ലാ​യി.
സി​റ്റി​യി​ൽ നി​ന്ന് 16 വാ​ഹ​ന​ങ്ങ​ളും റൂ​റ​ൽ പ​രി​ധി​യി​ൽ നി​ന്ന് ഒ​രു വ​ണ്ടി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നും ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​നും കേ​സു​കൾ എ​ടു​ത്തി​ട്ടു​ണ്ട്.