മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പു​തി​യ കോ​വി​ഡ് ബ്ലോ​ക്ക്
Thursday, May 6, 2021 12:36 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പു​തി​യ കോ​വി​ഡ് ബ്ലോ​ക്ക് സ​ജ്ജ​മാ​ക്കു​ന്നു. ആ​ശു​പ​ത്രി​യി​ലെ ഒ​പി ബ്ലോ​ക്ക് പൂ​ർ​ണ​മാ​യും ഒ​ഴി​പ്പി​ച്ചാ​ണ് അ​വി​ടെ പു​തി​യ കോ​വി​ഡ് ബ്ലോ​ക്ക് സ​ജ്ജ​മാ​ക്കു​ന്ന​ത്. കോ​വി​ഡ് രോഗ​ത്തിന്‍റെ വ​ർ​ധ​ന​വു ക​ണ​ക്കി​ലെ​ടു​ത്താ​ണു പു​തി​യ ക്ര​മീ​ക​ര​ണം. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വാ​ർ​ഡു​ക​ൾ മു​ഴു​വ​ൻ കോ​വി​ഡ് രോ​ഗി​ക​ളെക്കൊണ്ടു നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.
ഗു​രു​ത​ര രോ​ഗം ഇ​ല്ലാ​ത്ത രോ​ഗി​ക​ളെ നി​ർ​ബ​ന്ധ​പൂ​ർ​വം ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യും ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​നു പു​തി​യ രോ​ഗി​ക​ളാ​ണു ദി​വ​സ​വും കോ​വി​ഡ് ബാ​ധി​ത​രാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​ന്ന​ത്.
ഡോ. ​ബി​ജു കൃ​ഷ്ണ​ൻ, ഡോ. ​സി. ര​വി​ന്ദ്ര​ൻ, ഡോ. ​ബി​നു അ​രി​ക്ക​ൽ, ഡോ. ​ഷി​ബു തു​ട​ങ്ങി​യ​വ​ർ പു​തി​യ ബ്ലോ​ക്ക് സ​ജ്ജ​മാ​ക്കു​ന്ന​തി​നു നേ​തൃ​ത്വം ന​ൽ​കി.