3731 പേ​ർ​ക്കു​കൂ​ടി രോ​ഗം
Thursday, May 6, 2021 12:36 AM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തു 3731 പേ​ർ​ക്ക്. 26.13 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ ടെ​സ്റ്റ് പോ​സ​ിറ്റി​വി​റ്റി നി​ര​ക്ക്.
പു​തി​യ രോ​ഗി​ക​ളി​ൽ സ​ന്പ​ർ​ക്കം വ​ഴി 3705 പേ​ർ​ക്കാ​ണു രോ​ഗ​ബാ​ധ. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ 13 പേ​ർ​ക്കും ഒ​ന്പ​ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഉ​റ​വി​ട​മ​റി​യാ​ത്ത നാ​ലു പേ​ർ​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 41,708 ആ​ണ്. 1532 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി.

ജില്ലയിലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ

തൃ​ശൂ​ർ: വ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ച്, 10 വാ​ർ​ഡു​ക​ൾ, കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ 26-ാം ഡി​വി​ഷ​ൻ, ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ 24-ാം ഡി​വി​ഷ​ൻ, എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്ന്, ര​ണ്ട്, ഒ​ന്പ​ത് വാ​ർ​ഡു​ക ൾ, വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ മൂ​ന്ന്, 36, 37, 40, 41 ഡി​വി​ഷ​നു​ക​ൾ, പ​റ​പ്പൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും.
നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ൾ:
മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്ന്,12,13,23 വാ​ർ​ഡു​ക​ൾ, എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ്.