രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ്: ജില്ലയി​ൽ ആ​ശ​ങ്ക
Thursday, May 6, 2021 12:36 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: വ​രും​ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് തൃ​ശൂ​രി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. ജി​ല്ല​യി​ൽ ശ​രാ​ശ​രി മൂ​വാ​യി​രം പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ ദി​വ​സ​വും സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റിവിറ്റി ​നി​ര​ക്ക് 25 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ിട്ടുപോ​ലും ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം കു​റ​യു​ന്നി​ല്ല എ​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​നെ കൂ​ടു​ത​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക ഭാ​ഗ​ങ്ങ​ളും ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​ക്കി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും രോ​ഗ​വ്യാ​പ​നം തു​ട​രു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​ന്പ​ര​പ്പി​ച്ചി​ട്ടു​ണ്ട്.
സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്കാ​ണു കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​തെന്നു പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​. നാ​ലാ​യി​ര​ത്തി​നു മു​ക​ളി​ൽ വ​രെ രോ​ഗി​ക​ൾ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്ന് അ​ടു​ത്തി​ടെ ര​ണ്ടാ​യി​ര​ത്തി​ലേ​ക്കു രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞെ​ങ്കി​ലും വീ​ണ്ടും അ​തു മൂ​വാ​യി​ര​ത്തി​നു മു​ക​ളി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ ആ​ളു​ക​ൾ ആ​വ​ശ്യ​ത്തി​നു മാ​ത്ര​മേ ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങു​ന്നു​ള്ളൂ. രോ​ഗ​വ്യാ​പ​ന ഭീ​തി ജ​ന​ങ്ങ​ളി​ൽ പ്ര​ക​ട​മാ​ണ്.