ബൈ​ക്കി​ലും കാ​റി​ലും വി​ല​സു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി
Thursday, May 6, 2021 12:36 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ മി​നി ലോക്ക്ഡൗ​ണി​ന് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി വി​ല​സു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ പോ​ലീ​സ് റോ​ഡ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് നി​യ​ന്ത്രി​ച്ചാ​ണു വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു പോ​കു​ന്ന​വ​ർ സ​ത്യ​വാ​ങ്മൂ​ലം എ​ഴു​തി കൈ​യി​ൽ ക​രു​തി​യി​ട്ടു​ണ്ടോ, യാ​ത്രാ​രേ​ഖ​ക​ളു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളേ​യും ഇ​ങ്ങ​നെ പി​ടി​കൂ​ടു​ന്നു​ണ്ട്. അ​വ​ശ്യ സ​ർ​വീ​സ് ജോ​ലി​ക്കു പോ​കു​ന്ന​വ​രെ തി​രി​ച്ച​റി​യി​ൽ കാ​ർഡ് കാ​ണി​ക്കു​ന്ന മു​റ​യ്ക്കു വി​ട്ട​യ​യ്ക്കു​ന്നു​ണ്ട്.

രേ​ഖ​ക​ൾ​ക്കൊ​പ്പം ര​ണ്ടു​വീ​തം മാ​സ്ക് ധ​രി​ച്ചി​ട്ടു​ണ്ടോ, വാ​ഹ​ന​ത്തി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​നാ​വ​ശ്യ​മാ​യി യാ​ത്ര ചെ​യ്യു​ന്നു​ണ്ടെ​ന്നും, മാ​സ്ക് ധ​രി​ച്ചി​ട്ടി​ല്ലെ​ന്നും ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്നു​മു​ണ്ട്.
തൃ​ശൂ​ർ സ്വ​രാ​ജ് റൗ​ണ്ടി​ൽ ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും പ​ടി​ഞ്ഞാ​റേ​കോ​ട്ട​യി​ൽ വെ​സ്റ്റ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​മാ​ണ് പ​രി​ശോ​ധ​ന.

തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം അ​ട​ക്ക​മു​ള്ള ഏ​താ​നും ജി​ല്ല​ക​ളി​ൽ നേ​ര​ത്തെ​ത​ന്നെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. തൃ​ശൂ​ർ ജി​ല്ല​യു​ടെ ചി​ല മേ​ഖ​ല​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ഇ​ന്നു മു​ത​ലാ​ണ് പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
ഇ​തേ​സ​മ​യം, ജി​ല്ല​യി​ൽ അ​പൂ​ർ​വം ചി​ല സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. കെഎ​സ്ആ​ർ​ടി​സി ബ​സ് ലോ​ക്ക​ൽ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ക​യാ​ണ്. അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണ് ഓ​ട്ടോ​റി​ക്ഷക​ൾ ഓ​ടു​ന്ന​ത്.