കു​റ​യാ​തെ കോ​വി​ഡ്; 3567 പോ​സി​റ്റീ​വ്
Wednesday, May 5, 2021 12:44 AM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ 3567 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1686 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 29.34 ശ​ത​മാ​ന​മാ​ണ്.
സ​ന്പ​ർ​ക്കം വ​ഴി 3522 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് എ​ത്തി​യ 21 പേ​ർ​ക്കും 17 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഉ​റ​വി​ടം അ​റി​യാ​ത്ത ഏ​ഴു പേ​ർ​ക്കും രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​ട്ടു​ണ്ട്. രോ​ഗബാ​ധി​ത​രി​ൽ 60 വ​യ​സി​നു​മു​ക​ളി​ൽ 223 പു​രു​ഷ​ൻ​മാ​രും 242 സ്ത്രീ​ക​ളും പ​ത്തുവ​യ​സി​നു താ​ഴെ 83 ആ​ണ്‍​കു​ട്ടി​ക​ളും 115 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്.
ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി 39,520 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 106 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,62,193 ആ​ണ്. 1,21,856 പേ​രാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യത്.


ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണുകൾ
തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ത്ത​തി​നാ​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ:
കോ​ർ​പ​റേ​ഷ​ൻ 33-ാം ഡി​വി​ഷ​ൻ ചി​യ്യാ​രം നോ​ർ​ത്ത് മു​ഴു​വ​നാ​യും, മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും, വ​ല്ല​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും, കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ എ​ട്ടാം ഡി​വി​ഷ​ൻ, എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ്, അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ്, കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ്, ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ 20-ാം ഡി​വി​ഷ​ൻ(​മു​ഴു​വ​നാ​യും), വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ഏ​ഴ്, 23, 24 ഡി​വി​ഷ​നു​ക​ൾ.