ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ഐ​സി​യു വാ​ർ​ഡ് തു​ട​ങ്ങും: മേ​യ​ർ
Wednesday, May 5, 2021 12:44 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​നു കീ​ഴി​ലു​ള്ള ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 50 ഐ​സി​യു ബെ​ഡ്ഡു​ക​ൾ സ​ജ്ജ​മാ​ക്കു​മെ​ന്നു മേ​യ​ർ എം.​കെ.​വ​ർ​ഗീ​സ് പ​റ​ഞ്ഞു.
മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ, മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ജ​ശ്രീ ഗോ​പ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​കെ.​ഷാ​ജ​ൻ, വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, സാ​റാ​മ്മ റോ​ബ്സ​ണ്‍, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സ​ജി​ത ഷി​ബു, സെ​ക്ര​ട്ട​റി വി​നു. ​സി.​ കു​ഞ്ഞ​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.
ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​ദേ​വി​യു​മാ​യി ച​ർ​ച്ച ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 50 ഐ​സി​യു ബെ​ഡ്ഡു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​നാ​യി ഓ​ക്സി​ജ​ൻ പ്ലാ​ന്‍റും വി​വി​ധ വാ​ർ​ഡു​ക​ളി​ലേ​ക്കു സെ​ൻ​ട്ര​ൽ ഓ​ക്സി​ജ​ൻ ലൈ​നും മാ​സ്ക്കും പി​പി​ഇ കി​റ്റു​ക​ളും ക്ര​മീ​ക​രി​ക്കും. കോ​വി​ഡ് ഒ​പി രോ​ഗി​ക​ൾ​ക്കാ​യി കാ​ത്തി​രി​പ്പുകേ​ന്ദ്ര​മൊരുക്കും. ആ​വ​ശ്യ​ത്തി​നു​ള്ള ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.