വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ 135 ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി
Wednesday, May 5, 2021 12:44 AM IST
വ​ര​ന്ത​ര​പ്പി​ള്ളി: വ​ര​ന്ത​ര​പ്പി​ള്ളി, ക​രു​വാ​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് എ​ക്സൈ​സ് സം​ഘം 135 ലി​റ്റ​ർ മ​ദ്യ​വും ര​ണ്ട് കെ​യ്സ് ബീ​യ​റും പി​ടി​കൂ​ടി.
ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് എ​ക്സൈ​സ് സീ​ൽ ചെ​യ്ത് അ​ട​ച്ചി​ട്ട ര​ച​ന ഹോ​ട്ട​ൽ ബാ​റി​ൽ നി​ന്ന് കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 54 ലി​റ്റ​ർ മ​ദ്യം ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.
സം​ഭ​വ​ത്തി​ൽ മാ​ന്ദാ​മം​ഗ​ലം നെ​ല്ലി​ക്കാ​മ​ല​യി​ൽ ജി​ബി​ൻ (32), അ​ള​ഗ​പ്പ​ന​ഗ​ർ കു​ന്പ​ള​ത്തു​പ​റ​ന്പി​ൽ വി​നീ​ഷ് (44) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​ ബാ​ർ ജീ​വ​ന​ക്കാ​ര​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.​ ഇ​യാ​ൾ​ക്കെ​തി​രെ​യും ബാ​റി​ന്‍റെ ഉ​ട​മയ്​ക്കെ​തി​രെ​യും കേ​സെ​ടു​ത്ത​താ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.​ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി എ​ക്സൈ​സ് ബാ​ർ സീ​ൽ ചെ​യ്ത​ത്.​
അ​ട​ച്ചി​ട്ട ബാ​റി​ൽ നി​ന്ന് മ​ദ്യം ക​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ബാ​റി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.​ ക​രു​വാ​പ്പ​ടി​യി​ൽ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ൽ നി​ന്ന് 81 ലി​റ്റ​ർ മ​ദ്യ​വും, ര​ണ്ട് കെ​യ്സ് ബീ​യ​റും പി​ടി​കൂ​ടി​യ​ത്. ​ഇ​തി​ലെ പ്ര​തി​ക​ളാ​യ മാ​ള സ്വ​ദേ​ശി​ക​ളാ​യ നി​ധി​ൻ, ആ​ൽ​ബ​ർ​ട്ട് എ​ന്നി​വ​രെ സം​ഘം അ​റ​സ്റ്റ് ചെ​യ്തു.​ ഇ​വ​രി​ൽ നി​ന്ന് ല​ഭി​ച്ച സൂ​ച​ന​യി​ലാ​ണ് വ​ര​ന്ത​ര​പ്പി​ള്ളി ബാ​റി​ൽ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​
ക​രു​വാ​പ്പ​ടി​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ മ​ദ്യം വ​ര​ന്ത​ര​പ്പി​ള്ളി ബാ​റി​ൽ നി​ന്ന് ക​ട​ത്തി​യ​താ​ണോ​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ട്ട​തോ​ടെ വ്യാ​പ​ക​മാ​യി മ​ദ്യം ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. ​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ള, കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ഖ​ല​യി​ലും സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. അ​ഞ്ചി​ര​ട്ടി​യി​ലേ​റെ തു​ക​യ്ക്കാ​ണ് ഇ​വ​ർ മ​ദ്യം മ​റി​ച്ചു​വി​ൽ​ക്കു​ന്ന​ത്. ബാ​റി​ൽ നി​ന്ന് ഇ​തി​ന് മു​ൻ​പും മ​ദ്യം ക​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും സം​ഘം പ​രി​ശോ​ധി​ക്കും.
തൃ​ശൂ​ർ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ എ​സ്. മ​നോ​ജ്, ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ്, ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​മ​ണി​ക​ണ്ഠ​ൻ, കെ.​എ​സ്.​ഷി​ബു, ഒ.​എ​സ്.​സ​തീ​ഷ്, ടി.​ജി.​മോ​ഹ​ന​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എം.​ബാ​ബു, സി.​ബി.​ജോ​ഷി തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.