ജി​ല്ല​യി​ൽ ആം​ബു​ല​ൻ​സ് ല​ഭ്യ​ത ഉ​റ​പ്പുവ​രു​ത്തി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്
Wednesday, May 5, 2021 12:43 AM IST
തൃ​ശൂ​ർ: കോ​വി​ഡ് മ​ഹാ​മാ​രി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ആം​ബു​ല​ൻ​സു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റു​ന്ന​തി​നു വേ​ണ്ട ആം​ബു​ല​ൻ​സ് സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ കോ​വി​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ഞ്ച​രി​ക്കു​ന്ന ഓ​ക്സി​ജ​ൻ സ​പ്ലൈ വാ​ഹ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ഗ​താ​ഗ​ത​വു​മാ​ണു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി വ​രു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട്രേറ്റി​ലെ കോ​വി​ഡ് ക​ണ്‍​ട്രോ​ൾ റൂ​മി​ലേക്ക് ആം​ബു​ല​ൻ​സി​നാ​യി വ​രു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ആം​ബു​ല​ൻ​സു​ക​ൾ ല​ഭ്യ​മാ​ക്കും. തൃ​ശൂ​ർ ജി​ല്ലാ അ​ർടി​ഒ ബി​ജു ജെ​യിം​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ സ​ബ് ആ​ർ​ടി​ഒ ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണു രോ​ഗി​ക​ൾ​ക്കു വേ​ണ്ട ആം​ബു​ല​ൻ​സു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. കൂ​ടാ​തെ തൃ​ശൂ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ പി.​എ​സ്. ജെ​യിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ക്സി​ജ​ൻ ക​യ​റ്റിവ​രു​ന്ന ഓ​ക്സി​ജ​ൻ സ​പ്ലൈ വാ​ഹ​ന​ങ്ങ​ൾ​ക്കു ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ കൂ​ടാ​തെ കൃ​ത്യ​സ​മ​യ​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന​തി​ന് എ​സ്കോ​ട്ട് ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ന​ട​ത്തിവ​രു​ന്നു​ണ്ട്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാഡാ​യ സേ​ഫ് കേ​ര​ള വി​ംഗി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ 100 ഓ​ളം ആം​ബു​ല​ൻ​സു​ക​ളും ഡ്രൈ​വ​ർ​മാ​രും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഫാ. ​ഡേ​വി​ഡ് ചി​റ​മ്മ​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ആ​ക്ട്സി​ന്‍റെ ഭാ​ഗ​മാ​യി 10 ആം​ബു​ല​ൻ​സു​ക​ളും ഡ്രൈ​വ​ർ​മാ​രെ​യും ഒ​രു കോ-ഒാ​ർ​ഡി​നേ​റ്റ​റേ​യും പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി അ​നു​വ​ദി​ച്ചു ത​ന്നി​ട്ടു​ണ്ട്.