തൃ​ശൂ​രി​ൽ വ​ൻ മ​ദ്യ വേ​ട്ട, രണ്ടുപേർ പിടിയിൽ
Wednesday, May 5, 2021 12:43 AM IST
തൃശൂർ: ദേ​ശീ​യ​പാ​ത​യി​ൽ 85 ബോ​ട്ടി​ൽ വി​ദേ​ശമ​ദ്യ​വു​മാ​യി ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ.

തൃ​ശൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​രേ​ഷും സംഘവും പാ​ല​ക്കാ​ട് - തൃ​ശൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ വച്ചാണ് 85 കു​പ്പി ത​മി​ഴ്നാ​ട് വി​ദേ​ശ മ​ദ്യ​വും ആ​ഡം​ബ​ര കാ​റും ര​ണ്ടു പ്ര​തി​ക​ളെ​യും പി​ടി​കൂ​ടിയത്. മ​ദ്യം കൊ​ണ്ടുപോ​യി​രു​ന്ന ചി​റ​ക്കേ​ക്കോട് സ്വ​ദേ​ശി​ക​ളാ​യ ജി​തി​ൻ (31), ശ്രീ​ജി​ത് (32) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റുചെ​യ്ത​ത്.

സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ സി​ഇഒ ​എ.​മു​ജീ​ബ് റ​ഹ‌്മാ​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ എ.​ബി. പ്ര​സാ​ദ്, സി​ഇ​ഒ കി​ഷോ​ർ കൃ​ഷ​്ണ, മ​ണി​ദാ​സ്, ഡ്രൈ​വ​ർ സം​ഗീ​ത് എ​ന്നി​വ​രും ചേ​ർ​ന്നാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും നി​ന്ന് കൊ​ണ്ടുവ​ന്ന് അ​ഞ്ചി​ര​ട്ടി​ ലാ​ഭ​ത്തി​നു വിറ്റു പ​ണം സ​മ്പാ​ദി​ച്ച് ക്വ​ട്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​നും പ​ലി​ശ ഇ​ട​പാ​ടി​നും ഉ​പ​യോ​ഗി​ക്കു​ന്ന സം​ഘ​ത്തി​ലെ ഒ​രു ക​ണ്ണി മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്.

ഇ​നി​യും കൂ​ടു​ത​ൽ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​താ​യി എ​ക്സൈ​സ് അ​റി​യി​ച്ചു.