വാ​ക്സി​ൻ ച​ല​ഞ്ചിലേക്കു തുക നല്കി
Wednesday, May 5, 2021 12:43 AM IST
അ​ഷ്ട​മി​ച്ചി​റ സ​ഹകരണ ബാ​ങ്ക്

മാ​ള: വാ​ക്സി​ൻ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് 7,61,000 രൂ​പ ന​ല്കി അ​ഷ്ട​മി​ച്ചി​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. ബാ​ങ്കി​ന്‍റെ വി​ഹി​ത​മാ​യി ഏ​ഴ് ല​ക്ഷ​വും ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ പ​തി​നാ​റാ​യി​രം രൂ​പ​വും ജീ​വ​ന​ക്കാ​ർ 45,000 രൂ​പ​യും ചേ​ർ​ത്താ​ണ് ഈ ​തു​ക ന​ല്കി​യ​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ഡേ​വീ​സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​വി.​ഡേ​വീ​സി​ൽ​നി​ന്നും തു​ക​യു​ടെ ചെ​ക്ക് സ്വീ​ക​രി​ച്ചു. ഭ​ര​ണ​സ​മി​തി​യം​ഗം വി.​എം.​വ​ത്സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണി കോ​ക്കാ​ട്ടി, ടി.​പി.​ഷൈ​ജു, കെ.​പി.​പ്ര​വീ​ണ്‍, ജോ​ർ​ജ് നെ​ല്ലി​ശേ​രി, സെ​ക്ര​ട്ട​റി എ​ൻ.​എ​സ്.​സ​നു​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ല്ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക്

പു​ല്ലൂ​ർ: പു​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും ജീ​വ​ന​ക്കാ​രും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് 10,60,000 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്കാ​യി ന​ല്കി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ജേ​ഷും വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. ഗം​ഗാ​ധ​ര​നും ചേ​ർ​ന്നു നി​യു​ക്ത എം​എ​ൽ​എ പ്ര​ഫ. ആ​ർ. ബി​ന്ദു​വി​നു ചെ​ക്കു കൈ​മാ​റി.
സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി, സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ എം.​സി. അ​ജി​ത്കു​മാ​ർ, സെ​ക്ര​ട്ട​റി സി.​എ​സ്. സ​പ്ന, മാ​നേ​ജ​ർ പ്ര​സി​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.