ചാലക്കുടിയിൽ കോവിഡ് ബാധിതർക്കായി സമൂഹ അടുക്കള
Wednesday, May 5, 2021 12:43 AM IST
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള സ​മൂ​ഹ​അ​ടു​ക്ക​ള​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ഒ.​ പൈ​ല​പ്പ​ൻ ഭ​ക്ഷ​ണം വി​ള​ന്പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​എ​ഫ്എ​ൽ​ടി​സി, ഡി​സി​സി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും വീ​ടു​ക​ളി​ൽ അ​സു​ഖ​ബാ​ധി​ത​രാ​യി ക്വാ​റ​ന്‍റെെ​നി​ൽ ക​ഴി​യു​ന്ന​വ​രി​ൽ ഭ​ക്ഷ​ണ​ത്തി​നു ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്കും ഇ​വി​ടെ​നി​ന്നും ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ല്കും.
വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു വാ​ർ​ഡ്ത​ല ആ​ർ​ആ​ർ​ടി ക​മ്മി​റ്റി​ക​ൾ വ​ഴി വോളന്‍റിയ​ർ​മാ​ർ ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ല്കും. ഇ​ല​യി​ൽ പൊ​തി​ഞ്ഞാ​ണു ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. സ​മൂ​ഹ​അ​ടു​ക്ക​ള​യി​ലേ​ക്കു നി​ര​വ​ധി വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും എ​ത്തി​ച്ചു​ന​ൽ​കു​ന്നു​ണ്ട്.
സി​എ​ഫ്എ​ൽ​ടി​സി​യി​ലേ​ക്കും ഡി​സി​സി​യി​ലേ​ക്കും മ​റ്റും നാ​ലു നേ​രം ഭ​ക്ഷ​ണം എ​ത്തി​ക്കും. ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലാ​ണു സ​മൂ​ഹ​അ​ടു​ക്ക​ള ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ബെ​ന്നി ബ​ഹ​നാ​ൻ എം​പി സ​മൂ​ഹ​അ​ടു​ക്ക​ള സ​ന്ദ​ർ​ശി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

മേ​ലൂ​ർ: കെ​എ​സ്ഇ​ബി മേ​ലൂ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ലു​ള്ള പൂ​ത്തു​രു​ത്തി, പൂ​ലാ​നി വി​ഷ്ണു​പു​രം, കൊ​ന്പി​ച്ചാ​ൽ, കോ​വി​ല​കം​പ​ടി, നാ​യ​ര​ങ്ങാ​ടി, നി​ലം​പ​തി, പൂ​ലാ​നി കി​ണ​ർ ജം​ഗ്ഷ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.