ജി​ല്ല​യി​ൽ ര​ണ്ടു കോ​വി​ഡ് മ​ര​ണം
Tuesday, September 22, 2020 9:48 PM IST
അ​ങ്ക​മാ​ലി/​ആ​ലു​വ: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ടു​പേ​ർ​കൂ​ടി മ​രി​ച്ചു . അ​ങ്ക​മാ​ലി താ​ബോ​ർ വേ​ഴ​പ്പ​റ​ന്പ​ൻ പ​രേ​ത​നാ​യ ദേ​വ​സി​ക്കു​ട്ടി​യു​ടെ മ​ക​ൻ ഷാ​ജു (53), ആ​ലു​വ പ​ടി​ഞ്ഞാ​റെ ക​ടു​ങ്ങ​ല്ലൂ​ർ മ​ണ​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ അ​ഭി​ലാ​ഷ് (43) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​വി​ധ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണു ഷാ​ജു​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഷാ​ജു​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള ആ​റു പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ത്രേ​സ്യാ​മ്മ. ഭാ​ര്യ: ഡി​ഷ താ​ബോ​ർ കു​ന്നി​ക്കു​രു കു​ടും​ബാം​ഗം. മ​ക​ൾ: അ​ലീ​ന.

കോ​വി​ഡ് ബാ​ധി​ച്ച് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് അ​ഭി​ലാ​ഷ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് എ​ട​യാ​ർ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. കി​ഴ​ക്കേ ക​ടു​ങ്ങ​ല്ലൂ​രി​ൽ മ​ത്സ്യ​ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ക​ര​ൾ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഭാ​ര്യ: സി​നി​സ (ജി​ല്ലാ​ക്കോ​ട​തി, എ​റ​ണാ​കു​ളം). മ​ക്ക​ൾ: അ​ഭി​ന​ന്ദ്, രു​ദ്ര.