സ​ബ് ജ​യി​ലി​ൽ ഓട്ടോമാറ്റിക് സാ​നി​റ്റൈ​സ​ർ ഡിസ്പെൻസർ
Friday, August 14, 2020 12:17 AM IST
ആ​ലു​വ: ല​യ​ൺ​സ്‌ ക്ല​ബ്‌ ഓ​ഫ്‌ ആ​ലു​വ മെ​ട്രൊ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ര​സ്പ​ർ​ശ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സ​ർ ആ​ലു​വ സ​ബ്ജ​യി​ലി​ൽ സ്ഥാ​പി​ച്ചു. കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് അ​ട​ച്ച ജ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തു​റ​ന്ന​ത്.
ഓ​ട്ടോ​മാ​റ്റി​ക്‌ സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സ​ർ ആ​ലു​വ സ​ബ്‌ ജ​യി​ൽ സൂ​പ്ര​ണ്ട്‌ ‌സു​രേ​ഷ്‌ ബാ​ബു​വി​നു ല​യ​ൺ​സ് വൈ​സ്‌ ഡി​സ്റ്റ്രി​ക്റ്റ്‌ ഗ​വ​ർ​ണ​ർ ഡോ. ​ജോ​സ​ഫ്‌ മ​നോ​ജ്‌ കൈ​മാ​റി. മ​നേ​ഷ്‌ പി ​കു​മാ​ർ, കെ.​വി. പ്ര​ദീ​പ്‌ കു​മാ​ർ, തോ​മ​സ്‌ മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ​നി​ന്നു അ​റ​സ്റ്റി​ലാ​കു​ന്ന പ്ര​തി​ക​ളെ കോ​വി​ഡ്‌ പ​രി​ശോ​ധ​നാ​ർ​ഥം ആ​ലു​വ സ​ബ്ജ​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. കോ​വി​ഡ്‌ ബാ​ധ സ്ഥി​രീ​ക​രി​ച്ച ഒ​രു പ്ര​തി​യു​മാ​യു​ള്ള സ​മ്പ​ർ​ക്കം മൂ​ലം ജ​യി​ലു​ദ്യോ​ഗ​സ്ഥ​ന്മാ​രും സ​ഹ​ത​ട​വു​കാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കേ​ണ്ടി വ​ന്നി​രു​ന്നു.