മു​ഖ്യ​മ​ന്ത്രി ശി​വ​ശ​ങ്ക​റി​നെ ഭ​യ​പ്പെ​ടു​ന്നു: ജോ​ണി നെ​ല്ലൂ​ര്‍
Tuesday, August 4, 2020 1:05 AM IST
മൂ​വാ​റ്റു​പു​ഴ: മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​റി​നെ​തി​രേ ഇ​ത്ര​യേ​റെ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടും മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് യു​ഡി​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ണി നെ​ല്ലൂ​ര്‍.
മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മൂ​വാ​റ്റു​പു​ഴ നെ​ഹ്‌​റു പാ​ര്‍​ക്കി​ല്‍ യു​ഡി​എ​ഫ് ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കെ.​എം. സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍, മു​ന്‍ എം​പി ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, മു​സ് ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ബ്ദു​ള്‍ മ​ജീ​ദ്, യു​ഡി​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി വി​ന്‍​സെ​ന്‍റ് ജോ​സ​ഫ് എ​ന്നി​വ​ര്‍ സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ച്ചു.