ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ച​നി​ല​യി​ൽ
Tuesday, July 14, 2020 10:17 PM IST
പ​റ​വൂ​ർ: വീ​ട്ടി​ൽ ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൈ​താ​രം ന​ടു​മു​റി കോ​ള​നി ക​ല്ല​റ​യ്ക്ക​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (72) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച മു​ന​ന്പം സ്വ​ദേ​ശി​നി ചി​കി​ത്സ തേ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ദി​വ​സം ഇ​യാ​ളും ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണു നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച​ത്. വെ​രി​ക്കോ​സ് വെ​യി​നി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ര​ണ്ടു​ദി​വ​സം മു​ന്പ് ഇ​യാ​ൾ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം വി​ശ്ര​മി​ക്കാ​ൻ കി​ട​ന്ന ഗോ​പാ​ല​കൃ​ഷ്ണ​നെ വീ​ട്ടു​കാ​രാ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

പോ​ലീ​സും ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​മെ​ത്തി മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം സം​സ്ക​രി​ക്കും. ഭാ​ര്യ: പ​രേ​ത​യാ​യ ല​ളി​ത. മ​ക്ക​ൾ: പ്ര​സാ​ദ്, മാ​യ. മ​രു​മ​ക്ക​ൾ: സ​വി​ത, പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ.