ഷോ​ക്കേ​റ്റു വൈ​ദ്യു​തി​ പോ​സ്റ്റി​ൽ കു​ടു​ങ്ങി​യ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, June 30, 2020 12:35 AM IST
കി​ഴ​ക്ക​മ്പ​ലം: അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ഷോ​ക്കേ​റ്റ് വൈ​ദ്യു​തി പോ​സ്റ്റി​ൽ കു​ടു​ങ്ങി​യ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ പ​ട്ടി​മ​റ്റം ഫെ​ഡ​റ​ൽ ബാ​ങ്കി​ന് എ​തി​ർ​വ​ശ​ത്തെ പോ​സ്റ്റി​ൽ 11 കെവി ലൈ​നി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ക​യ​റി​യ ക​രാ​ർ തൊ​ഴി​ലാ​ളി നെ​ടു​മ്പാ​ശേ​രി അ​റ​യ്ക്ക​ൽ തെ​ക്കേ​വീ​ട്ടി​ൽ ഇ​ന്ദു​കു​മാ​ർ (48) ആ​ണ് ഷോ​ക്കേ​റ്റ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ കു​ടു​ങ്ങി​യ​ത്.
സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ ഉ​ട​ൻ​ത​ന്നെ പോ​സ്റ്റി​ൽ ക​യ​റി ഷോ​ക്കേ​റ്റ​യാ​ളെ താ​ങ്ങി നി​ർ​ത്തു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പ​ട്ടി​മ​റ്റം ഫ​യ​ർ​ഫോ​ഴ്‌​സി​ലെ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ എം.​സി. ബേ​ബി, ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ. ഉ​ബാ​സ്, എ.​പി. സി​ജാ​സ് എ​ന്നി​വ​ർ ലാ​ഡ​ർ ഉ​പ​യോ​ഗി​ച്ച് പോ​സ്റ്റി​ൽ ക​യ​റി ആ​ളെ നെ​റ്റി​നു​ള്ളി​ലാ​ക്കി ക​യ​ർ ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​യി താ​ഴെ എ​ത്തി​ച്ചു.

ഉ​ട​ൻത​ന്നെ ഫ​യ​ർ ഫോ​ഴ്‌​സി​ന്‍റെ ആം​ബു​ല​ൻ​സി​ൽ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്‌
ആശുപത്രിയിൽ എ​ത്തി​ച്ചു. ആ​ളു​ടെ കൈ​പ്പ​ത്തി​ക​ൾ​ക്കും കാ​ലി​നും നെ​ഞ്ചി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​ആ​ർ. ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ജോ​ബി മാ​ത്യു, ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്‌. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്‌. ഷൈ​ജു, എ​സ്‌. അ​ഖി​ൽ, ഹോം ​ഗാ​ർ​ഡ് കെ.​വി. ജോ​ണി എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്കി​ട​യി​ലൂ​ടെ വ​ള​രെ ശ്ര​മ​ക​ര​മാ​യിട്ടായിരുന്നു നെ​റ്റ് ഉ​പ​യോ​ഗി​ച്ചുള്ള ഫ​യ​ർ​ഫോ​ഴ്‌​സിന്‍റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.