ലോ​റി ജീവനക്കാർക്കു ഭ​ക്ഷ​ണം ന​ല്കി
Thursday, April 2, 2020 11:49 PM IST
കൂ​ത്താ​ട്ടു​കു​ളം: എം​സി റോ​ഡി​ല്‍ സെ​ന്‍​ട്ര​ല്‍ ക​വ​ല​യ്ക്ക് സ​മീ​പം ച​ര​ക്ക് ലോ​റി​ക​ളു​മാ​യി വ​രു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും സ​ഹാ​യി​ക​ള്‍​ക്കും ഭ​ക്ഷ​ണം ന​ല്‍​കി. കൂ​ത്താ​ട്ടു​കു​ള​ത്തെ ചു​മ​ട്ടുതൊ​ഴി​ലാ​ളി​ക​ളാ​ണ് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത്. പ​ണി ചെ​യ്തു കി​ട്ടു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് യൂ​ണി​യ​ന്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ ചു​മ​ട്ടുതൊ​ഴി​ലാ​ളി​ക​ള്‍ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളാ​യ ശ്യാം ​ഭാ​സ്‌​ക​ര്‍, ബി​ജു ജോ​സ​ഫ്, ഇ.​ഒ.​അ​ജി, ബെ​ന്നി മാ​ത്യു, റെ​ജി ജോ​സ​ഫ്, എം.​കെ. ഹ​രി​ദാ​സ്, വി.​വി. ചാ​ക്കോ തു​ട​ങ്ങി​യ​വ​ര്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

ഭ​ക്ഷ​്യധാന്യകിറ്റ് ന​ല്കി

കോ​ത​മം​ഗ​ലം: എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ കോ​ത​മം​ഗ​ലം പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ന്‍റെ നാ​ട് ഓ​ട്ടോ ക്ല​ബി​ലെ 300 അം​ഗ​ങ്ങ​ള്‍​ക്ക് 500 രൂ​പ വി​ല​വ​രു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റു​ക​ള്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം ചെ​യ​ര്‍​മാ​ന്‍ ഷി​ബു തെ​ക്കും​പു​റം നി​ര്‍​വ​ഹി​ച്ചു. എ​ന്‍. സോ​മ​നാ​ഥ​ന്‍, സു​രേ​ഷ് കു​മാ​ര്‍, പി. ​പ്ര​കാ​ശ്, ജോ​ഷി പൊ​ട്ട​യ്ക്ക​ല്‍, ജെ​യ്ബി ജേ​ക്ക​ബ്, ബി​ജി ഷി​ബു, സി​ന്ധു ബി​നു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.