കാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി
Monday, March 30, 2020 11:16 PM IST
കാ​ഞ്ഞൂ​ര്‍: കാ​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റേയും അ​ങ്ക​മാ​ലി അ​ന്ഗി​ര​ക്ഷാ​സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​തു ഇ​ട​ങ്ങ​ളി​ല്‍ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. കാ​ഞ്ഞൂ​ര്‍ ജം​ഗ്ഷ​നി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡി​ല്‍ സ്‌​പ്രേ ചെ​യ്ത് കാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. ലോ​ന​പ്പ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, വി​മ​ല ആ​ശു​പ​ത്രി, ബാ​ങ്കു​ക​ള്‍, പു​തി​യേ​ടം സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി, കെ​എ​സ്ഇ​ബി ഓ​ഫീ​സ്, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, ക​ട​ക​ളു​ടെ മു​ന്‍​വ​ശ​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം സ്‌​പ്രേ​യിം​ഗ് ന​ട​ത്തി.
വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ പോ​ള്‍, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി. ​അ​ശോ​ക​ന്‍, അ​ഗ്‌​നി​ര​ക്ഷാ സേ​ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബെ​ന്നി അ​ഗ​സ്റ്റി​ന്‍, വി.​ആ​ര്‍. രാ​ഹു​ല്‍, സി​വി​ല്‍ ഡി​ഫ​ന്‍​സ് സേ​നാ അം​ഗ​ങ്ങ​ളാ​യ അ​നീ​സ് മു​ഹ​മ്മ​ദ്, സം​ഗീ​ത് സ​ത്യ​ന്‍, എ​സ്.​എ​സ്. നി​ബി​ന്‍, ര​തീ​ഷ് രാ​ജ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.