റെ​യി​ൽ​വേ പോ​ലീ​സു​കാ​ര​ൻ ട്രെ​യി​നി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു
Saturday, September 21, 2019 12:21 AM IST
പി​റ​വം: മു​ള​ന്തു​രു​ത്തി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം റെ​യി​ൽ​വേ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളി​നെ ട്രെ​യി​നി​ൽ​നി​ന്നു വീ​ണു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. റെ​യി​ൽ​വേ​യു​ടെ തി​രു​വ​ന​ന്ത​പു​രം ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​റ്റി​ങ്ങ​ൽ തൊ​ട്ടി​ക്കാ​വ് ചെ​റു​ക​ര​ക്കോ​ണം ചെ​റു​വി​ള അ​ബ്ദു​ൾ മ​ജീ​ദി​ന്‍റെ മ​ക​ൻ ന​സി​മു​ദ്ദീ​ൻ (44) ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 ഓ​ടെ കോ​ട്ട​യം റൂ​ട്ടി​ൽ മു​ള​ന്തു​രു​ത്തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നു മു​ന്നൂ​റ് മീ​റ്റ​റോ​ളം അ​ക​ലെ ക​ട്ട​പ്പി​ള്ളി ഗേ​റ്റി​നു​സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ പോ​ലീ​സി​ൽ ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ന​സി​മു​ദ്ദീ​ൻ. നേ​ര​ത്തെ ജോ​ലി ചെ​യ്തി​രു​ന്ന വ​യ​നാ​ട്ടി​ലെ പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ പോ​യി തി​രി​ച്ചു​വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു. ഭാ​ര്യ: ഷൈ​ല. മ​ക്ക​ൾ: ഷ​ബ്ന, ഷ​ഹി​ൻ.