കോ​ത​മം​ഗ​ല​ത്തെ കോ​ള​നി ന​വീ​ക​ര​ണം ഉ​ട​ൻ പൂ​ർ​ത്തിയാ​ക്കും
Tuesday, June 25, 2019 1:02 AM IST
കോ​ത​മം​ഗ​ലം: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കോ​ള​നി​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ പൂ​ർ​ത്തിയാക്കുമെന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ.​ അം​ബേ​ദ്ക​ർഗ്രാ​മം പ​ദ്ധ​തി പ്ര​കാ​രം കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ന്തൂ​ർ, കീ​രന്പാ​റ, ഏ​റു​പു​റം എ​സ്‌സി കോ​ള​നി​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന്‍റെ നി​ല​വി​ലെ സ്ഥി​തി​യും ന​ട​പ്പാ​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ളെ​യും സം​ബ​ന്ധി​ച്ചും ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.