വാ​ത്തു​രു​ത്തി റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കും: ഹൈ​ബി
Sunday, June 16, 2019 12:53 AM IST
തോ​പ്പും​പ​ടി: വാ​ത്തു​രു​ത്തി റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം എ​ത്ര​യും വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി പ​ശ്ചി​മ​കൊ​ച്ചി​ക്കാ​രു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​മെ​ന്ന് നി​യു​ക്ത എം​പി ഹൈ​ബി ഈ​ഡ​ൻ. മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ൽ എം​പി ച​ർ​ച്ച ന​ട​ത്തി. റെ​യി​ൽ​വേ, നേ​വി, കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ്, കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡ്, ആ​ർ​ബി​ഡി​സി​കെ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും പൂ​ർ​ണ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത​താ​യി ഹൈ​ബി ഈ​ഡ​ൻ പ​റ​ഞ്ഞു. നി​ല​വി​ൽ ആ​ർ​ബി​ഡി​സി​കെ ത​യാ​റാ​ക്കി​യ അ​ലൈ​ൻ​മെ​ന്‍റ് പ്ര​കാ​രം പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡി​ന്‍റെ ഒ​രേ​ക്ക​റോ​ളം സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രും. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഏ​റ്റ​വും കു​റ​വ് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന രീ​തി​യി​ലു​ള്ള അ​ലൈ​ൻ​മെ​ന്‍റ് ത​യാ​റാ​ക്കു​വാ​ൻ ആ​ർ​ബി​ഡി​സി​കെ​യ്ക്ക് എം​പി നി​ർ​ദേ​ശം ന​ൽ​കി.
എം​എ​ൽ​എ​യാ​യി​രു​ന്ന സ​മ​യ​ത്ത് കി​ഫ്ബി​യി​ൽ​നി​ന്ന് 30 കോ​ടി രൂ​പ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡി​ന്‍റെ​യും ആ​ർ​ബി​ഡി​സി​കെ​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വി​ളി​ക്കും.
യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ നേ​വി ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി.​ബി. ബെ​ല്ലാ​രി, ക​മാ​ൻ​ഡ​ർ​മാ​രാ​യ പി. ​സ​ത്യ​നാ​രാ​യ​ണ​ൻ, എ​ൻ.​ജെ.​ഹ​ർ​ഷ​ൻ, കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ൽ​ദോ ജോ​ണ്‍, കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ് ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ കെ.​ര​മ, ടി.​പി. ത​ദേ​വൂ​സ്, റെ​യി​ൽ​വേ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ ചാ​ക്കോ ജോ​ർ​ജ്, ഏ​രി​യ മ​നോ​ജ​ർ നി​തി​ൻ നോ​ർ​ബ​ർ​ട്ട്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നി​ൽ ജോ​സ​ഫ്, സി.​ജെ. ജെ​യിം​സ്, ആ​ർ​ബി​ഡി​സി​കെ ഡി​ജി​എം അ​ബ്ദു​ൾ സ​ലാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.