കുട്ടന്പുഴ പഞ്ചായത്ത് ഹരിത ടൗണ്‍ പ്രഖ്യാപനം
1514643
Sunday, February 16, 2025 4:11 AM IST
കോതമംഗലം: കുട്ടന്പുഴ പഞ്ചായത്ത് ഹരിത ടൗണ്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി ടൗണ്‍ മോടിയാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ പരീത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. സിബി അധ്യക്ഷത വഹിച്ചു.
മിനി മനോഹരൻ, ജോഷി പൊട്ടക്കൽ, ഷീല രാജീവ്, ആലീസ് സിബി, എം.എം. എൽദോസ്, അനിൽ സി. എൽദോസ്, കെ.എൻ. സുനിൽ, പി.വി. അനീഷ് കുമാർ, കെ.എസ്. അജിത്ത്കുമാർ, കെ. അജിത്ത്, പി. സീനി, ഹരിതകർമ സേനാംഗങ്ങൾ, വ്യാപാരി വ്യവസായികൾ എന്നിവർ പങ്കെടുത്തു.