വെഹിക്കിൾ ഇൻസ്പെക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
1508105
Friday, January 24, 2025 10:39 PM IST
വരാപ്പുഴ: തുണ്ടത്തുംകടവിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തൈപ്പറന്പിൽ വീട്ടിൽ ടി.എക്സ്. ജോഷി (55) യെയാണ് ഇന്നലെ പുലർച്ചെ മരിച്ചനിലയിൽ കണ്ടത്.
മുറിയുടെ വാതിൽ അടഞ്ഞ് കിടക്കുന്നത് കണ്ട് വീട്ടുകാർ തട്ടി വിളിച്ച് നോക്കിയപ്പോൾ തുറന്നില്ല. കൊടുങ്ങല്ലൂർ സബ് ആർടി ഓഫീസിലെ എംവിഐയാണ്.
സംസ്കാരം നടത്തി. ഭാര്യ: എലിസബത്ത് (അധ്യാപിക, തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് സ്കൂൾ). മക്കൾ: ആൽവിൻ ടി. ജോഷി, മെൽവിൻ ടി. ജോഷി.