നെ​ടു​മ്പാ​ശേ​രി: കേ​ര​ള​ത്തി​ലെ വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ൽ വ​ള​ർ​ത്തു​ന്ന​തി​നാ​യി കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി എ​ത്തി​ക്കു​ന്ന​തി​നി​ടെ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ അ​പൂ​ർ​വ​യി​നം പ​ക്ഷി​ക​ളെ താ​യ്‌​ല​ൻ​ഡി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച വി​ദേ​ശ​പ​ക്ഷി​ക​ളെ കൊ​ച്ചി എ​യ​ർ ക​സ്റ്റ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്.

ഈ ​പ​ക്ഷി​ക​ളെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് താ​യ് എ​യ​ർ​വേ​യ്സി​ൽ തി​രി​ച്ച​യ​ച്ച​ത്. താ​യ്‌​ല​ൻ​ഡി​ലെ അ​നി​മ​ൽ ക്വാ​റ​ന്‍റൈ​ൻ അ​ഥോ​റി​റ്റീ​സ് അ​ധി​കൃ​ത​ർ പ​ക്ഷി​ക​ളെ ഏ​റ്റു​വാ​ങ്ങി വ​നം​വ​കു​പ്പി​ലെ വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ച്ച​തു പോ​ലെ പ​ക്ഷി​ക​ളു​ടെ അ​വി​ടു​ത്തെ ആ​വാ​സ വ്യ​വ​സ്ഥ​ക​ൾ​ക്ക​നു​സൃ​ത​മാ​യി ആ​ഹാ​ര​വും കാ​ര്യ​ങ്ങ​ളും ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി അ​വ​യെ പ​രി​പാ​ലി​ച്ചു. പി​ന്നീ​ട് വ​നം വ​കു​പ്പ​ധി​കൃ​ത​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ആ​രോ​ഗ്യ​സ്ഥി​തി ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തു. വാ​യു ക​ട​ക്കാ​വു​ന്ന രീ​തി​യി​ൽ പാ​യ്ക്ക് ചെ​യ്താ​ണ് അ​യ​ച്ച​ത്.

ഇ​വ​യെ ക​ട​ത്താ​ൻ ശ്ര​മി​ച്ച തി​രു​വ​ന​ത്തു​പ​രം സ്വ​ദേ​ശി​ക​ളാ​യ ബി​ന്ദു​മോ​ൾ, ശ​ര​ത് എ​ന്നി​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ഈ ​മാ​സം17​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ത്ത​ര​ത്തി​ൽ പ​ക്ഷി​ക്ക​ട​ത്ത് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന നി​രീ​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തി​യ​താ​യി ക​സ്റ്റം​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.