പാ​​ലാ: എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി അ​​ത്‌​​ല​​റ്റി​​ക് മീ​​റ്റി​​ല്‍ പാ​​ലാ അ​​ല്‍​ഫോ​​ന്‍​സ കോ​​ള​​ജ് 91 പോ​​യി​ന്‍റു​മാ​​യി മു​​ന്നേ​​റു​​ന്നു. 42 പോ​​യി​​ന്‍റു​​മാ​​യി കോ​​ത​​മം​​ഗ​​ലം എം​എ കോ​​ള​​ജും ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജും ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ 89.5 പോ​​യി​​ന്‍റു​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജാ​​ണ് മു​​ന്നി​​ല്‍. 73 പോ​​യി​​ന്‍റു​മാ​​യി കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജ് ര​​ണ്ടാം സ്ഥാ​​ന​​ത്തും 53.5 പോ​​യി​​ന്‍റു​മാ​​യി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക് കോ​​ള​​ജ് മൂ​​ന്നാം സ്ഥാ​​ന​​ത്തു​​മു​​ണ്ട്. 20 കി​​ലോ​​മീ​​റ്റ​​ര്‍ ന​​ട​​ത്ത മ​​ത്സ​​ര​​ത്തി​​ല്‍ പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജി​​ലെ സാ​​ന്ദ്ര സു​​രേ​​ന്ദ്ര​​ന്‍ പു​​തി​​യ റി​​ക്കാ​​ര്‍​ഡോ​​ടെ സ്വ​​ര്‍​ണം നേ​​ടി. ഒ​​രു മ​​ണി​​ക്കൂ​​ര്‍ 46 മി​​നി​​റ്റ് 34 സെ​​ക്ക​​ൻ​ഡാ​​ണ് സ​​മ​​യം.

മു​​നി​​സി​​പ്പ​​ല്‍ സി​​ന്ത​​റ്റി​​ക് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ സി​​ന്‍​ഡി​​ക്ക​​റ്റം​​ഗം ഡോ.​ ​ബി​​ജു തോ​​മ​​സ് മ​​ത്സ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ ഷാ​​ജി വി. ​​തു​​രു​​ത്ത​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡോ.​ ​ബി​​നു ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ്, അ​​ല്‍​ഫോ​​ന്‍​സ കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ റ​​വ.​ ഡോ. ​ഷാ​​ജി ജോ​​ണ്‍, പ്ര​​ഫ.​ പി.​​ഐ ബാ​​ബു, അ​​ല്‍​ഫോ​​ന്‍​സ കോ​​ള​​ജ് ബ​​ര്‍​സാ​​ര്‍ റ​​വ.​​ഡോ. കു​​ര്യാ​​ക്കോ​​സ് വെ​​ള്ള​​ച്ചാ​​ലി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

റി​ക്കാ​ർ​ഡി​ട്ട് സാ​​ന്ദ്രാ സു​​രേ​​ന്ദ്ര​​ന്‍

പാ​​ലാ: 20 കി​​ലോ​​മീ​​റ്റ​​ര്‍ ന​​ട​​ത്ത​​ത്തി​​ല്‍ റി​​ക്കാ​​ര്‍​ഡോ​​ടെ സ്വ​​ര്‍​ണം നേ​​ടി പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജി​​ലെ സാ​​ന്ദ്രാ സു​​രേ​​ന്ദ്ര​​ന്‍. ഒ​​രു മ​​ണി​​ക്കൂ​​ര്‍46.34 സെ​​ക്ക​​ൻ​ഡി​ല്‍ ഫി​​നീ​​ഷ് ചെ​​യ്താ​​ണ് സാ​​ന്ദ്ര റി​​ക്കാ​​ര്‍​ഡി​​ട്ട​​ത്. പാ​​ല​​ക്കാ​​ട് നെ​​ന്‍​മാ​​റ സ്വ​​ദേ​​ശി​​യാ​​യ സാ​​ന്ദ്ര ബി​വോ​​ക് ഫാ​​ഷ​​ന്‍ ടെ​​ക്നോ​​ള​​ജി ഒ​​ന്നാം വ​​ര്‍​ഷ വി​​ദ്യാ​​ര്‍​ഥി​​യാ​​ണ്.​ സ്‌​​കൂ​​ള്‍ മീ​​റ്റു​​ക​​ളി​​ലും ജൂ​ണി​​യ​​ര്‍ സം​​സ്ഥാ​​ന മീ​​റ്റു​​ക​​ളി​​ലും ദേ​​ശി​​യ മീ​​റ്റു​​ക​​ളി​​ലും പ​​ങ്കെ​​ടു​​ത്തി​​ട്ടു​​ണ്ട്. പി​​താ​​വ് സു​​രേ​​ന്ദ്ര​​നും അ​​മ്മ സ​​ര​​സ്വ​​തി​​യും കോ​​ച്ച് ത​​ങ്ക​​ച്ച​​ന്‍ മാ​​ത്യു​​വും പി​​ന്തു​​ണ​​യും ന​​ല്‍​കി ഒ​​പ്പ​​മു​​ണ്ട്.