മ​ണീ​ടി​ൽ പ​ശു​വി​ന് നേ​രെ ആ​ക്ര​മ​ണം
Wednesday, October 9, 2024 8:19 AM IST
പി​റ​വം: മ​ണീ​ടി​ന​ടു​ത്ത് മേ​മ്മു​ഖ​ത്ത് പ​ശു​വി​ന് നേ​രെ ആ​ക്ര​മ​ണം. ക​ള​ത്തി​നാ​ൽ മെ​ബി​ൻ ഏ​ലി​യാ​സി​ന്‍റെ ഫാ​മി​ലെ ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​നെ​യാ​ണ് കു​ത്തി മു​റി​വേ​ൽ​പ്പി​ച്ച​ത്. മെ​ബി​ന്‍റെ പ​രാ​തി​യെ​തു​ട​ർ​ന്ന് പി​റ​വം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണാ​മ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി മേ​മ്മു​ഖ​ത്ത് പ​ശു​ഫാം ന​ട​ത്തു​ന്ന മെ​ബി​ന് ഇ​രു​പ​ത്തി​യ​ഞ്ചോ​ളം പ​ശു​ക്ക​ളു​ണ്ട്. മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഫാം. ​ഗ​ർ​ഭി​ണി​ക​ളാ​യ പ​ശു​ക്ക​ളെ മാ​ത്രം രാ​വി​ലെ ഫാ​മി​ന് പു​റ​ത്ത് റ​ബ​ർ തോ​ട്ട​ത്തി​ൽ അ​ഴി​ച്ചു​കെ​ട്ടു​ക​യും വൈ​കി​ട്ട് തി​രി​കെ ഫാ​മി​ൽ ക​യ​റ്റു​ക​യു​മാ​ണ് പ​തി​വ്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച തി​രി​കെ ക​യ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​ന്‍റെ അ​കി​ടി​ലൂ​ടെ ചോ​ര​യൊ​ഴു​കു​ന്ന​ത് ക​ണ്ടെ​തെ​ന്ന് മെ​ബി​ൻ പ​രാ​തി​പ്പെ​ട്ടു.

മൃ​ഗ​ഡോ​ക്ട​റെ കൊ​ണ്ടു​വ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ഴ​മു​ള്ള ര​ണ്ട് മു​റി​വു​ക​ളു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. പ​ശു ഫാ​മി​നെ​തി​രെ നേ​ര​ത്തെ ചി​ല​ർ മ​ണീ​ട് പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി​ക​ൾ ന​ൽ​കു​ക​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഫാ​മി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്‌​തി​രു​ന്നെ​ന്നും ഫാ​മി​ലെ പ​ശു​ക്ക​ളെ കൊ​ല്ലു​മെ​ന്ന് ചി​ല​ർ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു​വെ​ന്നും മെ​ബി​ൻ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. പ​ശു​വി​ന്‍റെ അ​കി​ടി​ൽ മു​റി​വേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​മു​ണ്ട്.