കാൽനടക്കാർക്ക് കെണിയായി മൂടിയില്ലാത്ത കാന
1454598
Friday, September 20, 2024 3:49 AM IST
പറവൂർ: പറവൂർ കെഎംകെ-പുല്ലംകുളം റോഡിൽ ഡോൺ ബോസ്കോ സ്കൂൾ ഓഫ് നഴ്സിംഗിന്റെ മുന്നിലുള്ള കാനയുടെ സ്ലാബ് മാറിക്കിടന്നിട്ട് ദിവസങ്ങളായിട്ടും നേരെയാക്കാൻ അധികൃതർ ശ്രമിക്കുന്നില്ല. ഇവിടുത്തെ കാനയുടെ മൂടി മാറിക്കിടക്കുന്നതിനാൽ ഇതിലേക്ക് ഏതു നിമിഷവും യാത്രക്കാർ വീണ് അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്.
വിദ്യാർഥികളടക്കം നിരവധി പേർ ദിവസേന യാത്ര ചെയ്യുന്ന റോഡരികിലെ കാനയുടെ സ്ലാബ് മാറി കിടക്കുന്നത് യാത്രക്കാർക്ക് ഭീഷണി ആവുകയാണ്. രാത്രി സമയങ്ങളിൽ സഞ്ചരിക്കുന്നവർക്ക് പെട്ടെന്ന് ഇത് കാണുവാൻ കഴിയില്ല.
അതിനാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട്. സ്ലാബിന്റെ കനം കൂടുതലായതിനാൽ ഇത് യാത്രക്കാർക്ക് നേരെയാക്കാൻ കഴിയില്ല. ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് കാരുണ്യ സർവീസ് സൊസൈറ്റി ആവശ്യപ്പെട്ടു.