സീനിയർ സിറ്റിസൺ വെൽഫെയർ അസോ. കൺവൻഷൻ
1454030
Wednesday, September 18, 2024 3:48 AM IST
പറവൂർ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ പറവൂർ മേഖല കൺവൻഷൻ സിപിഎം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ അധ്യക്ഷനായി. ബാലസാഹിത്യ പുരസ്കാര ജേതാവ് ജോസ് ഗോതുരുത്തിനെ ആദരിച്ചു.
ജില്ല സെക്രട്ടറി പി.വി. സുഭാഷ് സംഘടന റിപ്പോർട്ടും, മേഖല സെക്രട്ടറി പി.എ. സോജൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എൻ.എസ്. സുനിൽകുമാർ വരവ് - ചിലവ് കണക്കുകളും അവതരിപ്പിച്ചു. എം.കെ. കുഞ്ഞപ്പൻ, എം.എം. കരുണാകരൻ, എം.എസ്. ശ്യാംകുമാർ, കെ.കെ. ശാന്ത എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.എ. വിദ്യാനന്ദൻ(പ്രസിഡന്റ്), എം.എം. കരുണാകരൻ, കെ.കെ. ശാന്ത(വൈസ് പ്രസിഡന്റുമാർ), പി.എ. സോജൻ(സെക്രട്ടറി), എം.കെ. കുഞ്ഞപ്പൻ, ബെന്നി ജോസഫ്(ജോയിന്റ് സെക്രട്ടറിമാർ), എൻ.എസ്. സുനിൽകുമാർ(ട്രഷറർ).