നെടുന്പാശേരിയിൽ സ്വ​ർ​ണം പി​ടി​കൂ​ടി
Saturday, September 14, 2024 3:12 AM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​രി​യെ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍റ്സ് വി​ഭാ​ഗം പി​ടി​കൂ​ടി. ചെ​രി​പ്പി​നു​ള്ളി​ൽ അ​തി​വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ചു കൊ​ണ്ടു​വ​ന്നാ​ണ് 13 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.

ക്വാ​ലാ​ലം​പൂ​രി​ൽ നി​ന്നും വ​ന്ന വ​നി​താ യാ​ത്ര​ക്കാ​രി​യെ​യാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. അ​ഞ്ചു ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച സ്വ​ർ​ണ​ക്ക​ട്ടി​ക​ളും ര​ണ്ട് വ​ള​ക​ളു​മാ​യി 196 ഗ്രാം ​സ്വ​ർ​ണ​മാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​സ്റ്റം​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് .