ഭൂ​പ​ട​ത്തി​ൽ ഇ​ഞ്ച​ത്തൊ​ട്ടി​യും; ആ​ശ​ങ്ക​യി​ൽ ഗ്രാ​മ​വാ​സി​ക​ൾ
Tuesday, August 13, 2024 3:51 AM IST
പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശം; അ​ഞ്ചാം ക​ര​ട് വി​ജ്ഞാ​പ​നം

കോ​ത​മം​ഗ​ലം: പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​മെ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച അ​ഞ്ചാം ക​ര​ട് വി​ജ്ഞാ​പ​ന ഭൂ​പ​ട​ത്തി​ൽ കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഇ​ഞ്ച​ത്തൊ​ട്ടി വാ​ർ​ഡ് പൂ​ർ​ണ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ടു​പോ​യി​ട്ടു​ള്ള ഒ​രേ​യൊ​രു വി​ല്ലേ​ജാ​ണ് കു​ട്ട​ന്പു​ഴ.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം അ​തി​ർ​ത്തി നി​ർ​ണ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ക​ഴി​ഞ്ഞ മേ​യ് മാ​സം ത​യാ​റാ​ക്കി​ക്കൊ​ടു​ത്ത പ്രാ​ദേ​ശി​ക ഭൂ​പ​ട​ങ്ങ​ൾ അ​ട​ങ്ങു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ (ഷേ​പ്പ് ഫ​യ​ലു​ക​ൾ) കേ​ന്ദ്രം പൂ​ർ​ണ​മാ​യി പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ഇ​പ്പോ​ൾ ക​ര​ട് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്.

2022ൽ ​സം​സ്ഥാ​ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന വ​കു​പ്പ് ത​യാ​റാ​ക്കി​യ ഭൂ​പ​ട​ത്തി​ൽ കു​ട്ട​ന്പു​ഴ വി​ല്ലേ​ജി​ലെ വ​ടാ​ട്ടു​പാ​റ ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യു​ള്ള വാ​ർ​ഡു​ക​ളും, ആ​റാം വാ​ർ​ഡാ​യ ക​ല്ലേ​ലി​മേ​ടും ഇ​ഞ്ച​ത്തൊ​ട്ടി​യും ഉ​ൾ​പ്പെ​ട്ടു​വ​ന്നി​രു​ന്നു.

എ​ന്നാ​ൽ പു​തി​യ വി​ജ്ഞാ​പ​ന​ത്തി​ൽ ഇ​ഞ്ച​ത്തൊ​ട്ടി വാ​ർ​ഡ് പൂ​ർ​ണ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി മ​റ്റ് പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് ഒ​രു​പ​ക്ഷെ ബോ​ധ​പൂ​ർ​വ​മാ​യി​രി​ക്കാ​മെ​ന്ന സം​ശ​യ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ത​ട്ടേ​ക്കാ​ട് പ​ക്ഷി​സ​ങ്കേ​തം നി​ല​വി​ൽ വ​ന്ന​പ്പോ​ൾ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ​പ്പെ​ടു​ത്തി​യ ഒ​ന്പ​ത് ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഒ​ഴി​വാ​ക്കി​യെ​ടു​ക്കാ​ൻ 2020 മു​ത​ൽ കോ​ത​മം​ഗ​ലം രൂ​പ​ത​യും, കി​ഫ അ​ട​ക്ക​മു​ള്ള ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും ശ​ക്ത​മാ​യി സ​മ​ര​മു​ഖ​ത്തു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ​ർ​ക്കാ​ർ പ​ക്ഷി​സ​ങ്കേ​ത​ത്തി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ഒ​ന്പ​ത് ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ജ​ന​വാ​സ മേ​ഖ​ല പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​തി​നും ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തി​ന് പ​ക​ര​മാ​യി മൂ​ന്നാ​ർ വ​നം ഡി​വി​ഷ​നി​ലെ നേ​ര്യ​മം​ഗ​ലം റേ​ഞ്ചി​ൽ​പ്പെ​ട്ട 10.1694 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ​ങ്കേ​ത​ത്തോ​ട് കൂ​ട്ടി​ച്ചേ​ർ​ക്കാ​നും 2024 ജ​നു​വ​രി 25ന് ​കേ​ന്ദ്ര വ​നം -പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ശി​പാ​ർ​ശ​യും ന​ൽ​കി​യി​ട്ടു​ണ്ട്.


അ​ങ്ങ​നെ കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​ടെ​കൂ​ടെ ഇ​ഞ്ച​ത്തൊ​ട്ടി വാ​ർ​ഡ് ത​ട്ടേ​ക്കാ​ട് പ​ക്ഷി​സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റു​മോ എ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് പു​തി​യ പ​ശ്ചി​മ​ഘ​ട്ട വി​ജ്ഞാ​പ​ന​ത്തി​ൽ ഇ​ഞ്ച​ത്തൊ​ട്ടി വാ​ർ​ഡ് പൂ​ർ​ണ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യും, കൃ​ഷി​യി​ട​ങ്ങ​ളും ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട്, ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മു​ൻ​പ് ത​യാ​റാ​ക്കി കൊ​ടു​ത്തി​ട്ടു​ള്ള ഭൂ​പ​ട​ങ്ങ​ൾ (കെ​എം​എ​ൽ ഫ​യ​ൽ, കീ​ഹോ​ൾ മാ​ർ​ക്ക​പ് ലാം​ഗ്വേ​ജ്) ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കി​ഫ എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ജു​മോ​ൻ ഫ്രാ​ൻ​സി​സ് ആ​വ​ശ്യ​പ്പെ​ട്ടു.

കൃ​ഷി​സ്ഥ​ല​ങ്ങ​ളും ജ​ന​വാ​സ​മേ​ഖ​ല​യും പൂ​ർ​ണ​മാ​യി പ​രി​സ്ഥി​തി ലോ​ല പ​രി​ധി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ​ല​ത​വ​ണ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും വി​ജ്ഞാ​പ​ന​ത്തി​ൽ അ​തൊ​ന്നും പ്ര​തി​ഫ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് പൂ​യം​കു​ട്ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ചി​ര​പ്പ​റ​ന്പി​ൽ പ​റ​ഞ്ഞു.

പ​ശ്ചി​മ​ഘ​ട്ട പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​രു​ജ​ന​വാ​സ മേ​ഖ​ല​യും ഉ​ൾ​പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല​ന്നും ക​ര​ട് വി​ജ്ഞാ​പ​ന​പ്ര​കാ​രം സ​മ​യ​പ​രി​ധി​ക്കു​ക​ളി​ൽ ത​ന്നെ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ൽ പ​രാ​തി​ക​ൾ ന​ൽ​കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​ൽ കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചേ​രു​മെ​ന്നും ഫാ. ​ജോ​സ് ചി​ര​പ്പ​റ​ന്പി​ൽ അ​റി​യി​ച്ചു.