വയനാടിന് സഹായമൊരുക്കാൻ 125 സ്വകാര്യ ബസുകൾ സർവീസ് നടത്തി
1443303
Friday, August 9, 2024 4:07 AM IST
കോതമംഗലം: കോതമംഗലത്ത് 125 സ്വകാര്യ ബസുകൾ വയനാടിന് ഒരു കൈത്താങ്ങായി സർവീസ് നടത്തി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭാധ്യക്ഷൻ കെ.കെ. ടോമി, നഗരസഭാംഗം എ.ജി. ജോർജ്, യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം, സിപിഎം ഏരിയ സെക്രട്ടറി കെ.എ. ജോയ്, പി.പി. മൊയ്തീൻ ഷാ, സജി മാടവന, ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോജി എടാട്ടേൽ, ജനറൽ സെക്രട്ടറി സി.ബി. നവാസ് എന്നിവർ പങ്കെടുത്തു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ള കോതമംഗലത്തെ ബസുടമകളും തൊഴിലാളികളും തുടർന്നും സഹജീവികൾക്ക് വേണ്ടി ഇത്തരം കാരുണ്യ യാത്രകൾ നടത്തുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.