കൊ​ച്ചി: കാ​ന​ഡ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യുടെ പക്കൽനി​ന്ന് 5,51,000 രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വാ​വ് അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ല​ത്ത് എ​ക്‌​സ്‌​പോ​ര്‍​ട്ട് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന എം.​എ​സ്. സ​ന്തോ​ഷി(40)​നെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ജി. പ്ര​താ​പ് ച​ന്ദ്ര​ന്‍, എ​സ്‌​ഐ ടി.​എ​സ്. ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ണ്ടാം പ്ര​തി​യും സ​ന്തോ​ഷിന്‍റെ ഭാ​ര്യ​യു​മാ​യ പ്രി​യ (40), കൊ​ല്ലം പ​ര​വൂ​ര്‍ സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​ന്‍ (40) എ​ന്നി​വ​ര്‍ ഒ​ളി​വി​ലാ​ണ്. ഇ​രുവരെ യും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ല്‍ താ​മ​സി​ക്കു​ന്ന പ​രാ​തി​ക്കാ​രി​ക്ക് കാ​ന​ഡ​യി​ല്‍ ജോ​ലി വാഗ്ദാനം ചെയ്ത് പ്രതി ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി പ​ണം ത​ട്ടിയെടുക്കുകയാ യിരുന്നു. ഹൈ​ക്ക​മ്മീ​ഷ​ന്‍ ഓ​ഫ് കാ​ന​ഡ​യു​ടെ​യും മ​റ്റും ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ ലെ​റ്റ​റു​ക​ള്‍ വ്യാ​ജ​മാ​യി നി​ര്‍​മി​ച്ചും വ്യാ​ജ മെ​യി​ലു​ക​ള്‍ വ​ഴി അ​യ​ച്ചും കേ​സി​ലെ ര​ണ്ടാം പ്ര​തി ഒ​പ്പി​ട്ടു ന​ല്‍​കി​യ വ്യാ​ജ ചെ​ക്ക് ന​ല്‍​കി​യും ത​ട്ടി​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു.
പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.