വി.​ആ​ർ. ശ്രീ​ജി​ത്ത്

കൊ​ച്ചി: കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി മോ​ട്ടോ​ര്‍ ഘ​ടി​പ്പി​ച്ചു നീ​റ്റി​ലി​റ​ക്കി​യ ബോ​ട്ട് ഏ​താ​യി​രു​ന്നു? കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ആ ​ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​ര​മാ​ണ് "വാ​സ്കോ'; കൊ​ച്ചി തു​റ​മു​ഖ ശി​ല്പി​യാ​യ സ​ര്‍ റോ​ബ​ര്‍​ട്ട് ബ്രി​സ്റ്റോ കാ​യ​ലി​ലൂ​ടെ​യു​ള്ള ഔ​ദ്യോ​ഗി​ക യാ​ത്ര​ക​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന കൊ​ച്ചു​ബോ​ട്ട്.

വാ​സ്‌​കോ​യി​ല്‍ സ​ഞ്ച​രി​ച്ചാ​ണ് റോ​ബ​ര്‍​ട്ട് ബ്രി​സ്റ്റോ കൊ​ച്ചി തു​റ​മു​ഖം രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി​യി​രു​ന്ന​തെ​ന്ന​തി​നു രേ​ഖ​ക​ളു​ണ്ട്. 1928ല്‍ ​തു​റ​മു​ഖ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ ശേ​ഷം കൊ​ച്ചി​ന്‍ പോ​ര്‍​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്നു യാ​നം. ജീ​വ​ന​ക്കാ​രെ കൂ​ടാ​തെ അ​ഞ്ചു​പേ​ര്‍​ക്ക് മാ​ത്രം സ​ഞ്ച​രി​ക്കാ​വു​ന്ന യാ​നം പി​ന്നീ​ട് കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് മെ​ക്കാ​നി​ക്ക​ല്‍ സൂ​പ്ര​ണ്ടി​ന്‍റെ കാ​യ​ല്‍ യാ​ത്ര​യ്ക്കു​ള്ള ഔ​ദ്യോ​ഗി​ക ബോ​ട്ടാ​യി ഉ​പ​യോ​ഗി​ച്ചു​പോ​ന്നു. പ​ശ്ചി​മ​കൊ​ച്ചി​യി​ലെ പോ​ര്‍​ട്ടി​ന്‍റെ വ​ര്‍​ക്ക്‌​ഷോ​പ്പി​ലേ​ക്കും ഹാ​ര്‍​ബ​റി​ലേ​ക്കും കൂ​ടാ​തെ കൊ​ച്ചി​ൻ ഓ​യി​ൽ ടെ​ർ​മി​ന​ൽ (സി​ഒ​ടി) എ​റ​ണാ​കു​ളം സൗ​ത്ത്, നോ​ര്‍​ത്ത് ടാ​ങ്ക​ർ ബ​ർ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്ന​തും ഈ ​ബോ​ട്ടി​ലാ​ണ്.

വാ​സ്കോ 2012 ല്‍ ​പോ​ര്‍​ട്ട് മാ​നേ​ജ്‌​മെ​ന്‍റ് ലേ​ലം ചെ​യ്തു. ഇ​തോ​ടെ ക​രു​വേ​ലി​പ്പ​ടി​യി​ലെ സ്വ​കാ​ര്യ യാ​ര്‍​ഡാ​യി, ബോ​ട്ടി​ന്‍റെ വി​ശ്ര​മ​സ​ങ്കേ​തം. ലേ​ലം ചെ​യ്യും​വ​രെ എ​ല്ലാ വ​ര്‍​ഷ​വും പോ​ര്‍​ട്ട് മാ​നേ​ജ്‌​മെ​ന്‍റ് ബോ​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യി​രു​ന്നു.

ക​പ്പ​ലു​ക​ളും ബോ​ട്ടു​ക​ളും ലേ​ല​ത്തി​ല്‍ വാ​ങ്ങി പൊ​ളി​ച്ചു​വി​ല്‍​ക്കു​ന്ന സി​ത്താ​ര ഗ്രൂ​പ്പി​ന്‍റെ കൈ​വ​ശ​മാ​ണ് നി​ല​വി​ൽ വാ​സ്കോ. കാ​ലാ​കാ​ല​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ല്‍ ശോ​ച്യാ​വ​സ്ഥ​യി​ലും. എ​ന്നാ​ൽ ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ സ്മ​ര​ണ പേ​റു​ന്ന ഈ ​യാ​നം പൈ​തൃ​ക​സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ബോ​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി ന​വീ​ക​രി​ച്ച് സ്മാ​ര​ക​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് സി​ത്താ​ര ഗ്രൂ​പ്പ് ഉ​ട​മ​ക​ളി​ലൊ​രാ​ളാ​യ സി.​ബി.​ സാ​ജ​ര്‍ പ​റ​ഞ്ഞു. പൊ​ളി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ലേ​ല​ത്തി​ല്‍ പി​ടി​ച്ച​തെ​ങ്കി​ലും റോ​ബ​ര്‍​ട്ട് ബ്രി​സ്‌​റ്റോ ഉ​പ​യോ​ഗി​ച്ച ബോ​ട്ടെ​ന്ന പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി​യാ​ണ് ഇ​തു സം​ര​ക്ഷി​ച്ചു ന​വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ര്‍​ട്ട് ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ൻ​മാ​ർ നേ​ര​ത്തെ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​പ​യോ​ഗി​ച്ചി​രു​ന്ന ഡൊ​റോ​ത്തി​യ എ​ന്ന ചെ​റു​യാ​നം വെ​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻ​ഡ് നോ​ര്‍​ത്ത് എ​ന്‍​ഡി​ലെ പാ​ര്‍​ക്കി​ല്‍ സം​ര​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​തു സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഷെ​ഡ്ഡി​ന്‍റെ മേ​ല്‍​ക്കൂ​ര​യും മ​റ്റും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ത്ത​തി​നാ​ല്‍ ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. മ​ദ​ർ തെ​രേ​സ കേ​ര​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഈ ​യാ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്നു.

സ​ർ റോ​ബ​ർ​ട്ട് ബ്രി​സ്റ്റോ

ഈ​സ്റ്റ് ഇ​ന്ത്യാ ക​മ്പ​നി​യു​ടെ എ​ന്‍​ജി​നീ​യ​റാ​യി​രു​ന്ന റോ​ബ​ര്‍​ട്ട് ബ്രി​സ്‌​റ്റോ 1920 നാ​ണ് കൊ​ച്ചി തു​റ​മു​ഖം രൂ​പ​ക​ല്പന ചെ​യ്യു​ന്ന​തി​നാ​യി കൊ​ച്ചി​യി​ലെ​ത്തി​യ​ത്.

മ​ദ്രാ​സ് ഗ​വ​ണ്‍മെ​ന്‍റാ​ണ് അ​ദ്ദേ​ഹ​ത്തെ ഈ ​ജോ​ലി​ക്കാ​യി നി​യോ​ഗി​ച്ച​ത്. തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ൾ​പ്പെടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ച്ചി​യി​ലെ കാ​യ​ൽ​യാ​ത്ര​ക​ൾ വാ​സ്കോ​യി​ലാ​യി​രു​ന്നു.

ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി മ​ദ്രാ​സി​ല്‍ പോ​യി മ​ട​ങ്ങു​ന്പോ​ൾ, ഹൈ​ക്കോ​ട​തി​ക്ക് സ​മീ​പ​ത്തെ പ​ഴ​യ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​ന്‍ ഇ​റ​ങ്ങു​ന്ന റോ​ബ​ര്‍​ട്ട് ബ്രി​സ്‌​റ്റോ​യ്ക്കാ​യി കാ​യ​ലി​ല്‍ വാ​സ്‌​കോ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടാ​കും.