കോതമംഗലം: ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഊർജ സംരക്ഷണത്തിന്റെ ഭാഗമായി പുന്നേക്കാട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ആന്റണി ജോണ് എംഎൽഎ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് അനുവദിച്ച എട്ട് ലക്ഷം മുടക്കിയാണ് സൗരോർജ പ്ലാന്റ് നിർമിച്ചിട്ടുള്ളത്.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കീരന്പാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, ഇആർസിഎംപിയു ചെയർമാൻ എം.ടി. ജയൻ, എംപിഐ ചെയർമാൻ ഇ.കെ. ശിവൻ, കീരന്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, എറണാകുളം ജില്ലാ പഞ്ചായത്തംഗങ്ങളായ റഷീദ സലിം, കെ.കെ. ദാനി, കോതമംഗലം ബ്ലോക്ക് പഞ്ചായത്തംഗം ലിസി ജോസഫ്, കീരന്പാറ പഞ്ചായത്തംഗം ജിജോ ആന്റണി, ഇആർസിഎംപിയു ഭരണ സമിതിയംഗം പി.എസ് നജീബ്, കോഴിപ്പിള്ളി ആപ്കോസ് പ്രസിഡന്റ് പ്രഫ. പി.പി. മർക്കോസ്, കരിങ്ങഴ ആപ്കോസ് പ്രസിഡന്റ് ജോസ് ജോർജ്, പെരിയാർ ആപ്കോസ് പ്രസിഡന്റ് ജോർജ് പൗലോസ്, ഞായപ്പിള്ളി ആപ്കോസ് പ്രസിഡന്റ് പി.എ. ജോർജ്, കോഴിപ്പിള്ളി ആപ്കോസ് സെക്രട്ടറി ലിജോ മാത്യു ജോർജ്, പുന്നേക്കാട് ആപ്കോസ് പ്രസിഡന്റ് റെജി വി. പോൾ എന്നിവർ പങ്കെടുത്തു.