ആ​ലു​വ: ക​ർ​ക്കട​വാ​വ് പ്ര​മാ​ണി​ച്ച് ഇ​ന്ന് ആ​ലു​വ പ​ട്ട​ണ​ത്തി​ലും മ​ണ​പ്പു​റ​ത്തും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. പു​ല​ർ​ച്ചെ മു​ത​ൽ പ​മ്പ് ജം​ഗ്ഷ​നി​ൽ നി​ന്നും ബാ​ങ്ക് ജം​ഗ്ഷ​ൻ ഭാ​ഗ​ത്തേ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​നം ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. ബൈ​പ്പാ​സ് - പ​മ്പ് ജം​ഗ്ഷ​ൻ റോ​ഡ് ബ്ലോ​ക്ക് ആ​കു​ക​യാ​ണെ​ങ്കി​ൽ ദേ​ശീ​യ പാ​ത​യി​ൽ നി​ന്നും ടൗ​ണി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ബൈ​പ്പാ​സി​ൽ നി​ന്നും പു​ളി​ഞ്ചോ​ട് വ​ഴി തി​രി​ച്ചു​വി​ടും.

മ​ണ​പ്പു​റ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ സെ​മി​നാ​രി​പ്പ​ടി റോ​ഡ് വ​ഴി​യും പ​റ​വൂ​ർ ക​വ​ല മ​ണ​പ്പു​റം റോ​ഡ് വ​ഴി​യും മ​ണ​പ്പു​റ​ത്തേ​ക്ക് പോ​കാ​വു​ന്ന​താ​ണ്. മ​ണ​പ്പു​റ​ത്തു നി​ന്നും തി​രി​കെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​റ​വൂ​ർ ക​വ​ല റോ​ഡ് മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

തോ​ട്ട​യ്ക്കാ​ട്ടു​ക​ര​യി​ൽ നി​ന്നും മ​ണ​പ്പു​റം റോ​ഡേ ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. പ​റ​വൂ​ർ ക​വ​ല മ​ണ​പ്പു​റം റോ​ഡി​ൽ വൈ ​ജം​ഗ്ഷ​ൻ ഭാ​ഗം ഇ​ടു​ങ്ങി​യ​താ​ക​യാ​ൽ ഈ ​ഭാ​ഗ​ത്ത് വ​ൺ​വേ ഏ​ർ​പ്പെ​ടു​ത്തും.

മ​ണ​പ്പു​റം പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് റോ​ഡി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ ജം​ഗ്ഷ​ൻ ഭാ​ഗ​ത്ത് നി​ന്നും ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് ജി​സി​ഡി​എ റോ​ഡി​ൽ​കൂ​ടി പ​റ​വൂ​ർ ക​വ​ല റോ​ഡി​ൽ പ്ര​വേ​ശി​ച്ച് തി​രി​കെ പോ​ക​ണം.

പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ച്ച സ്ഥ​ല​ങ്ങ​ൾ

ബാ​ങ്ക് ജം​ഗ്ഷ​ൻ ഭാ​ഗ​ത്ത്, പ​ങ്ക​ജം റോ​ഡി​ന്‍റെ സൈ​ഡി​ലും, സി​വി​ൽ സ്റ്റേ​ഷ​ൻ റോ​ഡി​ൻ്റെ സൈ​ഡി​ലും ഗു​ഡ് ഷെ​ഡ് ഗ്രൗ​ണ്ട് ഭാ​ഗ​ത്തും കൂ​ടാ​തെ ജീ​വാ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ലും ശി​വ​ഗി​രി സ്കൂ​ൾ ഗ്രൗ​ണ്ടി​ലും (അ​ദ്വൈ​താ​ശ്ര​മ​ത്തി​ന് എ​തി​ർ​വ​ശം) കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.

പാ​ർ​ക്ക് ചെ​യ്യേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ഗ്രാ​ൻ​ഡ് ജം​ഗ്ഷ​നി​ൽ നി​ന്നും പ്ര​വേ​ശി​ക്ക​ണം.ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി നാ​ഷ​ണ​ൽ ഹൈ​വേ​യി​ലൂ​ടെ എ​റ​ണാ​കു​ളം, നോ​ർ​ത്ത് പ​റ​വൂ​ർ, അ​ങ്ക​മാ​ലി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പ​റ​വൂ​ർ ക​വ​ല, സെ​മി​നാ​രി​പ്പ​ടി ഭാ​ഗ​ത്തു​ള്ള ഡ്രൈ​വിം​ഗ് സ്കൂ​ൾ ഗ്രൗ​ണ്ടു​ക​ളി​ൽ പാ​ർ​ക്ക് ചെ​യ്യാം.

ആ​ലു​വ മ​ണ​പ്പു​റ​ത്തേ​ക്ക് ആ​ലു​വ പാ​ല​സ് ഭാ​ഗ​ത്ത് നി​ന്നും ഉ​ള്ള പാ​ലം വ​ഴി ആ​ളു​ക​ളെ ക​ട​ത്തി​വി​ടു​ന്ന​ത​ല്ല. ന​ട​പ്പാ​ലം പൂ​ർ​ണമാ​യും അ​ട​ച്ചി​ടും.ആ​ലു​വ മ​ണ​പ്പു​റ​ത്തേ​ക്കു​ള്ള ആ​ളു​ക​ളെ കാ​ൽ​ന​ട​യാ​യി മാ​ത്രം തോ​ട്ട​യ്ക്കാ​ട്ടു​ക​ര മ​ണ​പ്പു​റം റോ​ഡി​ൽ അ​നു​വ​ദി​ക്കും.

ഭ​ക്ത​ജ​ന​ങ്ങ​ൾ ജി​സി​ഡി​എ തെ​ക്ക് ഭാ​ഗ​ത്തെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ ആ​ൽ​ത്ത​റ ജം​ഗ്ഷ​ൻ എ​ത്തി മ​ണ​പ്പു​റ​ത്തേ​ക്ക് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ബ​ലി​ത്ത​റ​ക​ളി​ൽ ബ​ലി​യി​ട്ട ശേ​ഷം ദേ​വ​സ്വം മെ​സ് ഹാ​ളി​ലൂ​ടെ മു​ക​ളി​ലേ​ക്ക് ക​യ​റി താ​ൽ​ക്കാ​ലി​ക ക്ഷേ​ത്ര​ത്തി​ൽ എ​ത്തി ദ​ർ​ശ​നം ന​ട​ത്തി പു​റ​ത്തേ​ക്ക് അ​തേ വ​ഴി​യി​ലൂ​ടെ പോ​ക​ണം.

പെ​രി​യാ​ർ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പു​ഴ​യി​ൽ ഇ​റ​ങ്ങാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല.മ​ണ​പ്പു​റ​ത്തു​ള്ള അ​മ്പ​ല​ത്തി​ൽ നി​ന്നും 50 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ യാ​തൊ​രു​വി​ധ വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ല.

കു​ളി​ക്ക​ട​വി​ലും, പു​ഴ​യി​ലും, ലൈ​ഫ് ബാ​ഗ് ഉ​ൾ​പ്പെ​ടെ പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് ബോ​ട്ടു​ക​ൾ പ​ട്രോ​ളിം​ഗ് ഉ​ണ്ടാ​കും. ആ​വ​ശ്യ​ത്തി​നു​ള്ള ആം​ബു​ല​ൻ​സ് സ​ർ​വീ​സ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്.