കൊ​ച്ചി: വ​നി​താ ക​മ്മീ​ഷ​ന്‍ ജി​ല്ലാ​ത​ല അ​ദാ​ല​ത്തി​ന്‍റെ ആ​ദ്യ​ദി​വ​സം 42 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി. ര​ണ്ടു പ​രാ​തി​ക​ള്‍ റി​പ്പോ​ര്‍​ട്ടി​നാ​യി അ​യ​ച്ചു. കൗ​ണ്‍​സ​ലിം​ഗി​ന് മൂ​ന്നും ഒ​രു കേ​സ് ഡി​എ​ല്‍​എ​സ്എ​യ്ക്കും റ​ഫ​ര്‍ ചെ​യ്തു. ആ​കെ 104 പ​രാ​തി​ക​ളാ​ണ് ജി​ല്ലാ ത​ല അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ച​ത്.

എ​റ​ണാ​കു​ളം ഹ​സ്റ്റ് ഹൗ​സ് ഹാ​ളി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​ന് ഡ​യ​റ​ക്ട​ര്‍ ഷാ​ജി സു​ഗു​ണ​ന്‍, അ​ഭി​ഭാ​ഷ​ക​രാ​യ സ്മി​ത ഗോ​പി, യ​മു​ന, അ​മ്പി​ളി, കൗ​ണ്‍​സ​ല​ര്‍ അ​ന്ന, പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഒ​രു സ്വ​കാ​ര്യ സ്‌​കൂ​ളി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ന രീ​തി​യു​ടെ​യും കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ടു പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നു, ഹെ​ഡ്മി​സ്ട്ര​സി​ന്റെ റൂ​മി​ല്‍ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്കാ​ന്‍ നി​ര്‍​ബ​ന്ധം പി​ടി​ക്കു​ന്നു എ​ന്ന​തു സം​ബ​ന്ധി​ച്ച പ​രാ​തി അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണ​ന​യ്ക്ക് എ​ത്തി. ഈ ​പ​രാ​തി​യി​ല്‍ ഹെ​ഡ്മി​സ്ട്ര​സി​ന്‍റെ റൂ​മി​ല്‍ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്ക​രു​തെ​ന്ന് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

മാ​താ​പി​താ​ക്ക​ളെ കു​ടും​ബ​ത്തി​ല്‍ നി​ന്നും മാ​റ്റി താ​മ​സി​പ്പി​ച്ച് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന മ​ക​നും ഭാ​ര്യ​യ്ക്കു​മെ​തി​രാ​യ പ​രാ​തി​യും അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ചു.